തിരുവനന്തപുരം: സംസ്ഥാനത്തെ തീരമേഖലകളിൽ കോവിഡ് രണ്ടാം തരംഗത്തിെൻറ സൂചനകൾ. ചെറിയ ഇടവേളക്കുശേഷം തീരമേഖലകളിൽനിന്ന് മറ്റു രോഗങ്ങളുമായി ആശുപത്രികളിലെത്തുന്നവരിൽ കോവിഡ് പോസിറ്റിവാകുന്നവരുടെ എണ്ണം വർധിക്കുന്നതാണ് ഇൗ നിഗമനത്തിെൻറ അടിസ്ഥാനം. കടുത്ത നിയന്ത്രണങ്ങളിൽ വൈറസ് വ്യാപനം തീരദേശങ്ങളിൽനിന്ന് മറ്റിടങ്ങളിലേക്ക് മാറിയിരുന്നു.
സമൂഹ വ്യാപനം നടന്ന പൂന്തുറയിലടക്കം കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ രോഗികളുടെ എണ്ണം 30 ആയി താണിരുന്നു. ഇതോടെ തീര മേഖലകളിലെ ശ്രദ്ധയിൽനിന്ന് അധികൃതരും പിന്മാറി. പരിേശാധനയും കുറഞ്ഞു. സംസ്ഥാനം വൈറസ് വ്യാപനത്തിെൻറ പാരമ്യതയിൽ നിൽക്കുേമ്പാഴാണ് തീരമേഖലകളിൽ വൈറസിെൻറ രണ്ടാം വരവ്. എന്നാൽ, ആരോഗ്യ വകുപ്പ് ഇതുവരെ ഇക്കാര്യം ഒൗദ്യോഗികമായി സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.
പോസിറ്റിവാകുന്നവരിൽ നല്ലൊരു ശതമാനത്തിനും കാര്യമായ രോഗലക്ഷണമില്ല. രോഗബാധ തിരിച്ചറിയാൻ പരിശോധനയല്ലാതെ മാർഗങ്ങളുമില്ല. ജൂലൈയിലേതുപോലെ വ്യാപനത്തോത് ഉയരാൻ സാഹചര്യം നിലനിൽെക്ക, നിയന്ത്രണങ്ങൾക്കപ്പുറം പരിശോധന വർധിപ്പിക്കലും ആരോഗ്യ സംവിധാനങ്ങളുടെ ശ്രദ്ധയും അനിവാര്യമാണെന്ന് വിദഗ്ധർ പറയുന്നു.
തലസ്ഥാനത്ത് സമൂഹ വ്യാപനം സ്ഥിരീകരിച്ചതിനെ തുടർന്ന് മറ്റിടങ്ങളിലെ പടർച്ചയുടെ സ്വഭാവവും തീവ്രതയും മനസ്സിലാക്കുന്നതിനും കരുതലിനുമായി തീരമേഖലയിൽ 8000 ആൻറിജൻ പരിശോധന നടത്തിയിരുന്നു. എല്ലാ ജില്ലകളിലുമായി 80 തീരഗ്രാമങ്ങളിലായിരുന്നു പരിശോധന. എന്നാൽ, ഇതോടെ നടപടികളെല്ലാം അവസാനിച്ചു. കാര്യമായ നിരീക്ഷണവുമുണ്ടായില്ല.
പുതിയ സാഹചര്യത്തിൽ ജലേദാഷപ്പനി, സമാന ലക്ഷണങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖം എന്നിവയുള്ളവരെ പ്രേത്യകം നിരീക്ഷിച്ചും പരിശോധന നടത്തിയും ശക്തമായ പ്രതിരോധ നടപടികളുണ്ടായാലേ തീരമേഖലകളിലെ രണ്ടാം വരവ് നിയന്ത്രിക്കാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.