സിൽവർ ലൈൻ: പ്രശ്‌നമുണ്ടെങ്കിൽ ഡി.പി.ആർ മാറ്റും -മന്ത്രി എം.വി. ഗോവിന്ദൻ

കണ്ണൂർ: സിൽവർ ലൈനിൽ എന്തെങ്കിലും പ്രശ്‌നം ജനങ്ങൾ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ടെങ്കിൽ, ജനങ്ങൾക്കൊപ്പംനിന്ന് ഡി.പി.ആറാണ് മാറ്റുകയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ. കരിവെള്ളൂർ -പെരളം ഗ്രാമപഞ്ചായത്തിന്റെ 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഉദ്ഘാടനം കൊഴുമ്മലിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഡി.പി.ആർ ഇരുമ്പുലക്കയാണെന്നാണ് ചിലർ ധരിച്ചുവെച്ചിരിക്കുന്നത്. സിൽവർ ലൈൻ ഡി.പി.ആറും അതിനപ്പുറത്തുള്ള കാര്യങ്ങളും പ്രായോഗിക പ്രവർത്തനത്തിന്റെ ഭാഗമായാണ് നിർണയിക്കപ്പെടുക. ഇതിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് എന്തെങ്കിലും പ്രശ്‌നം സൃഷ്ടിക്കുന്ന ഒരു കാര്യവും ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. വീടും പുനരധിവാസവും ഉറപ്പാക്കി മാത്രമേ ആരെയും ഒഴിപ്പിക്കുകയുള്ളൂ. കെ-റെയിൽ നടപ്പിലാകുമ്പോൾ, ഇന്ത്യക്ക്​ മാതൃകയാവുന്ന 50 വർഷങ്ങൾക്കപ്പുറത്തെ വളർച്ചയാണ് നാം നേടാൻ പോവുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Silver Line: DPR will be changed if there is a problem - Minister MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.