ന്യൂഡൽഹി: സിൽവർ ലൈൻ സർവേ തുടരാമെന്ന ഹൈകോടതി നിലപാട് ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹരജി. സർവേ നടപടികൾ ഉടൻ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി സുനിൽ ജെ. അറകാലനാണ് കോടതിയെ സമീപിച്ചത്.
ഹരജി തിങ്കളാഴ്ച ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ഒരു ദിവസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് സർവേ കല്ലിടൽ പുനരാരംഭിച്ചെങ്കിലും കനത്ത പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച ഒരിടത്തും സിൽവർ ലൈൻ സർവേ നടന്നിരുന്നില്ല. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ജീവനക്കാർ സർവേ നടപടികൾ നിർത്തിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.