രുവനന്തപുരം: സിൽവർലൈനിനു കേന്ദ്രാനുമതി ലഭിച്ചാലുടൻ പദ്ധതി നടപ്പിലാക്കുമെന്നും പദ്ധതിയുമായി മുന്നോട്ട് തന്നെയാണ് പോവുകയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്നും മന്ത്രി സഭയിൽ പറഞ്ഞു.
കാസർകോട് മുതൽ തിരുവനന്തപുരം വരെ മാത്രമല്ല ഇന്ത്യയിൽ എവിടെ വേണമെങ്കിലും അതിവേഗം സഞ്ചരിക്കാനുള്ള സംവിധാനം വേണം. കേരളത്തിന്റെ ഭാവിയെ കരുതി സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിൻതിരിയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെ. റെയിൽ നേരത്തെ തന്നെ വ്യക്തമായിരുന്നു. കേന്ദ്രസർക്കാർ പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയതിനെ തുടർന്ന് ആരംഭിച്ച പ്രാരംഭ പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്. റെയിൽവേ ബോർഡിന്റെ അന്തിമാനുമതിക്ക് മുന്നോടിയായി ഡി.പി.ആറുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ ബോർഡ് ആവശ്യപ്പെട്ട വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷന് ദക്ഷിണ റെയിൽവേ അധികൃതർ സമർപ്പിച്ചിട്ടുണ്ടെന്നും കെ റെയിൽ വ്യക്തമാക്കി. പദ്ധതിക്കായി ഇതുവരെ 57.84 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിനെതിരായി നടന്ന സമരത്തിൽ സംസ്ഥാന വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുകളുടെ എണ്ണം ക്രോഡീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.