സിൽവർലൈന് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്; കത്ത് പുറത്തുവിട്ട് മന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക്​ കേന്ദ്രത്തിന്‍റെ തത്വത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന്​ ​മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രാലയത്തിലെ ഡി.കെ. മിശ്ര എന്നിവർ ഇക്കാര്യം വ്യക്തമാക്കി സംസ്ഥാനത്തിന്​ കത്തയച്ചിട്ടുണ്ട്​. 17-12-19ൽ റെയിൽവേ മന്ത്രാലയം സിൽവർ ലൈനിന്​ തത്വത്തിൽ അംഗീകാരം നൽകി.

2021 ജനുവരി 15ന്​ കേന്ദ്ര ധനമന്ത്രി നൽകിയ കത്തിൽ നിർവഹണ ഏജൻസിക്കോ സംസ്​ഥാന സർക്കാറിനോ ജപ്പാൻ ഏജൻസി ജൈക്കയുമായി സാമ്പത്തിക സഹകരണത്തിന്​ മുന്നോട്ടുപോകാമെന്നും സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ അനുമതി നിർവഹണ ഏജൻസി​ തേടണമെന്നും അറിയിച്ചിരുന്നു. കത്തുകൾ മന്ത്രി വാർത്തസമ്മേളനത്തിൽ വായിച്ചു.

ഇത്രയും വലിയ പദ്ധതി തത്വത്തിൽ അംഗീകാരമില്ലാതെ മുന്നോട്ടുപോകാനാകില്ല. പാർലമെന്‍റിൽ ഉണ്ടായത്​ സാധാരണ മറുപടി മാത്രമാണെന്നും ബാലഗോപാൽ വ്യക്തമാക്കി​. കേന്ദ്രാനുമതിയില്ലെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ വിമർശനങ്ങൾക്ക്​ മറുപടി നൽകുകയായിരുന്നു ധനമന്ത്രി.

റെയിൽവേയും കേന്ദ്രവും മറ്റ്​​ ബന്ധപ്പെട്ട ഏജൻസികളും പരിശോധിക്കുന്ന മുറക്കാണ്​ ബാക്കി അനുമതി കിട്ടുക. അതിന്‍റെ കാര്യങ്ങൾ നീക്കുകയാണ്​. നിയമപരമായും സാ​ങ്കേതികമായും എല്ലാം ചെയ്യും.

കേരളത്തിൽ വന്ദേഭാരതിലെ പ്രയാസം ഇ. ശ്രീധരൻ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്​. ​വ​ന്ദേഭാരത്​ വന്നതുകൊണ്ട്​ കെ-റെയിൽ ഉപേക്ഷിക്കാൻ കോൺഗ്രസ്​ നേതാക്കൾ പറയുന്നു. പ്രഖ്യാപനത്തിൽ ബി.ജെ.പി നേതാക്കൾക്ക്​ ഉള്ളതിനേക്കാൾ കൂടുതൽ വിശ്വാസം കോൺഗ്രസ്​ നേതാക്കൾക്കുണ്ടെന്ന വൈരുധ്യാത്മകതയുണ്ട്​. ഡി.പി.ആറിൽ കേന്ദ്രം ചോദിച്ചാൽ ഇനിയും വ്യക്​തത വരുത്തും. അങ്ങനെയാണ്​ ഡി.പി.ആർ അന്തിമമാക്കുക.

പദ്ധതിക്ക്​ പണം​ നൽകുന്ന ഏജൻസി​ തിരിച്ചുകിട്ടുമോ എന്നു​ നോക്കും. സാമ്പത്തിക വിജയം, വിപണി വിജയം ഒക്കെ നോക്കും.​ നന്നായി പഠിച്ചാണ്​ അന്തിമ രൂപമാക്കുക. പ്രായോഗികമായ പ്രശ്നങ്ങൾ കൂട്ടിച്ചേർത്ത്​ വിജയകരമാക്കണം. സാധാരണ ഗതിയിൽ ഇതിന്​ കേന്ദ്രത്തിന്​ അനുമതി തരേണ്ടിവരും. മുഖ്യമന്ത്രി മുൻകൈ എടുത്ത്​ സിൽവർ ലൈൻ വിഷയങ്ങൾ ബന്ധപ്പെട്ടവരുമായി ഇനിയും സംസാരിക്കും. വാശി കാണിച്ചും ചെയ്യുമെന്ന നിലപാട്​ സർക്കാറിനില്ല. എല്ലാവരെയും ബോധ്യപ്പെടുത്തി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Silverline is licensed in principle; Minister Balagopal released the letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.