ഈരാറ്റുപേട്ട: പാനായിക്കുളം കേസിൽ മോചിതരായി തിരിച്ചെത്തിയ നടക്കൽ പാറയിൽ റാസിഖിെൻറയും കടുവാമുഴി അമ്പഴത്തിനാൽ ഷമ്മാസിെൻറയും വീടുകളിൽ വീണ്ടും സന്തോഷം നിറഞ്ഞു. വെള്ളിയാഴ്ച രാത്രി 8.30ന് വിയ്യൂർ ജയിലിൽനിന്ന് മോചിതരായ ഇവർ രാത്രി 12.30നാണ് നാട്ടിലെത്തിയത്.
പാതിരാത്രിയും കാത്തുനിന്ന ബന്ധുക്കളടക്കം 150ഓളം പേർ വരവേറ്റു. ജയിലിൽ റാസിഖിന് ലൈബ്രറിയുടെ ചുമതലയായിരുന്നു. ഷമ്മാസ് ഇഗ്നോയുടെ കോഓഡിനേറ്ററായിരുന്നു. ജയിലിൽ തടവുകാരുടെ വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതലയുമുണ്ടായിരുന്നു. ഷമ്മാസ് ജയിലിൽവെച്ച് എം.എ സോഷ്യോളജി, ഹിസ്റ്ററി എന്നിവ നേടി. റാസിഖ് വിവിധ ഡോക്യുമെൻററികളുടെയും പുനർജനി എന്ന പ്രസിദ്ധീകരണത്തിെൻറയും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
ഇവരോടൊപ്പം കേസിൽ പ്രതിയായ പീടികേക്കൽ അബ്ദുൽ കരീമിെൻറ മക്കളായ ഷാദുലി, ഷിബിലി എന്നിവർ ഭോപാലിൽ വിവിധ കേസുകളിൽ പ്രതികളാക്കി വിചാരണത്തടവുകാരാണ്. ഷാദുലി പാനായിക്കുളം കേസിൽ ഇവരോടൊപ്പം മോചിതനായെങ്കിലും കേസുകളുള്ളതിനാൽ പുറത്തിറങ്ങാനായില്ല.
ഇവരുടെ സഹോദരീഭര്‍ത്താവാണ് റാസിഖ്. ഷമ്മാസ് കടുവാമുഴി അമ്പഴത്തിനാല്‍ ജമാലിെൻറ നാലു മക്കളില്‍ രണ്ടാമനാണ്. കോഴിക്കോട് പാരലല്‍ കോളജില്‍ അധ്യാപകനായിരിക്കെയാണ് പാനായിക്കുളം കേസില്‍ പ്രതിയാകുന്നത്. ഭാര്യ റസിയ സ്കൂൾ ടീച്ചറാണ്. മലഞ്ചരക്ക് വ്യാപാരി ജമാലാണ് പിതാവ്. ജയിലിൽ ഉദ്യോഗസ്ഥർ നല്ല പെരുമാറ്റമായിരുന്നുവെന്ന് ഇവർ പറഞ്ഞു. മെച്ചപ്പെട്ട ഭക്ഷണവും നമസ്കാരത്തിനും പഠിക്കാനുമുള്ള സൗകര്യവും ലഭിച്ചിരുന്നു. 2015 നവംബര്‍ 25നാണ് ശിക്ഷിക്കുന്നത്. അന്ന് മുതല്‍ മൂന്നര വര്‍ഷം ജയിലില്‍ കഴിയേണ്ടിവന്നു.
പീടികേക്കല്‍ അബ്ദുല്‍ കരീമിെൻറ ജീവിതം കാത്തിരിപ്പിേൻറതാണ്. 2008 മുതൽ രണ്ടുആണ്മക്കളായ ഷിബിലിയും ഷാദുലിയും ജയിലിൽ കിടക്കുകയാണ്. ഇതിനിടെ, രണ്ടുതവണ മാത്രമാണ് എസ്കോർട്ട് പരോള്‍ അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.