ന്യൂഡൽഹി: മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തത് നിയമ പരമായ നടപടി മാത്രമെന്നു സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രചരണങ്ങളാണ് കേരളത്തിൽ പ്രതിപക്ഷം നടത്തുന്നതെന്നും ഓൺലൈൻ വഴി നടന്ന പോളിറ്റ്ബ്യൂറോ യോഗത്തിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമം നിയമത്തിെൻറ വഴിക്ക് പോകുമെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശിക്ഷിക്കപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു.
സർക്കാറിനെ അട്ടിമറിക്കാനുള്ള കോൺഗ്രസിേൻറയും ബി.ജെ.പിയുടേയും ശ്രമങ്ങളാണ് കേരളത്തിൽ വിവാദങ്ങൾക്ക് പിന്നിലെന്നും ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്നുമാണ് സംസ്ഥാന ഘടകം യോഗത്തെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.