ദുരന്ത സാധ്യതയുള്ള മേഖലകളിൽ നിന്ന്​ ആളുകളെ ഒഴിപ്പിക്കും -കോട്ടയം കലക്​ടർ

കോട്ടയം: ജില്ലയില്‍ ദുരന്ത സാധ്യതയുള്ള എല്ലാ മേഖലകളില്‍നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ഊർജിതപ്പെടുത്തിയതായി കലക്​ടർ എം. അഞ്​ജന അറിയിച്ചു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. ദുരിതാശ്വാസ ക്യാമ്പുകൾ സജ്​ജമാണ്​. ജില്ലാ കേ​ന്ദ്രത്തിൽ നിന്നും താലൂക്ക് ഓഫിസുകളില്‍നിന്ന് നിര്‍ദേശിച്ചാലുടന്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാന്‍ ജനങ്ങള്‍ തയാറാകണമെന്നും കലക്ടര്‍ അഭ്യർഥിച്ചു.

വ്യാഴാഴ്​ച വൈകുന്നേരം മുതൽ തുടങ്ങിയ ശക്​തമായ മഴ ഇനിയും തുടരുകയാണ്​. കൂട്ടിക്കലിലും പൂഞ്ഞാറിലും വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടി. കൂട്ടിക്കൽ, തീക്കോയി പ്രദേശങ്ങളിൽ നിന്ന്​ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്​. അനിഷ്​ട സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും സ്​ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ച്​ വരികയാണെന്നും കലക്​ടർ വ്യക്​തമാക്കി.   



Tags:    
News Summary - Situations in kottayam are under control -District collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.