പത്തനംതിട്ട: ശബരിമല തീർഥാടകൻ ശിവദാസെൻറ മരണം പൊലീസ് നടപടിമൂലമല്ലെന്ന വാദം ബലപ്പെടുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ശബരിമലയിലെ പൊലീസ് നടപടിയിലാണ് ഇദ്ദേഹത്തിെൻറ മരണം എന്നാരോപിച്ച് ബി.ജെ.പി വെള്ളിയാഴ്ച പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തിയിരുന്നു. മരണകാരണം തുടയെല്ലിലെ പൊട്ടലും തുടർന്നുണ്ടായ രക്തസ്രാവവുമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിെൻറ മറ്റ് ഭാഗങ്ങളിൽ ക്ഷതമേറ്റിട്ടില്ലെന്നും ഇതിൽ പറയുന്നു. ഇതോടെ ശിവദാസേൻറത് വാഹനാപകട മരണമാണെന്ന നിഗമനം ശക്തമാവുകയാണ്.
ഇദ്ദേഹം ശബരിമല ദർശനത്തിന് പുറപ്പെട്ടത് ഒക്ടോബർ 18ന് രാവിലെയാണെന്നാണ് മകൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 19ന് ക്ഷേത്ര ദർശനത്തിനുശേഷം വീട്ടിലേക്ക് വിളിച്ചിരുന്നതായും ഇതിൽ പറയുന്നുണ്ട്. 25ന് പരാതി പന്തളം പൊലീസിൽ നൽകിയത്. നിലക്കലിൽ പൊലീസ് നടപടിയുണ്ടായത് ഒക്ടോബർ 16, 17 തീയതികളിലാണ്. അതിനാൽ നിലക്കലിെല പൊലീസ് നടപടി കഴിഞ്ഞാണ് ശിവദാസൻ വീട്ടിൽനിന്ന് ഇറങ്ങിയതെന്നതിന് വീട്ടുകാരുടെ പരാതിതന്നെ തെളിവാകുന്നു. പത്തനംതിട്ട ജില്ല പൊലീസ് ചീഫും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
പ്ലാപ്പള്ളിക്കു സമീപം കമ്പകത്തുംവളവിൽ വനത്തിനുള്ളിൽ വ്യാഴാഴ്ചയാണ് പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസെൻറ (60) മൃതദേഹം കണ്ടെത്തിയത്. റോഡിൽനിന്ന് 50 അടിയോളം താഴ്ചയിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സഞ്ചരിച്ച ലൂണ സമീപത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനം നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞതാവാം മരണമെന്നാണ് പൊലീസ് നിഗമനം.
ലോട്ടറി വിൽപനക്കാരനായിരുന്നു ശിവദാസൻ. എല്ലാ മാസവും ശബരിമല ദർശനത്തിനുപോകുന്ന പതിവുണ്ട്. ബി.ജെ.പി വെള്ളിയാഴ്ച പത്തനംതിട്ടയിൽ നടത്തിയ ഹർത്താൽ സമാധാനപരമായിരുന്നു. കടകേമ്പാളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. അപൂർവം സ്വകാര്യ വാഹനങ്ങൾ ഒഴികെ മറ്റൊന്നും ഒാടിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയില്ല. ഒാഫിസുകളിൽ ഹാജർനില കുറവായിരുന്നു.
ദുരൂഹതയെന്ന് ബന്ധുക്കൾ
പന്തളം: പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസെൻറ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ. എല്ലാ മാസവും ശബരിമല ദർശനം നടത്തുന്ന ശിവദാസൻ 18നാണ് കെട്ടുനിറച്ച് വീട്ടിൽനിന്ന് സ്കൂട്ടറിൽ യാത്ര തിരിച്ചത്. ദർശനം കഴിഞ്ഞ് 19ന് മറ്റൊരു അയ്യപ്പഭക്തെൻറ മൊബൈലിൽനിന്ന് തന്നെ വിളിച്ചതായി ഭാര്യ ലളിത പറഞ്ഞു. പൊലീസ് വേണ്ടതരത്തിൽ അന്വേഷണം നടത്തിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. മൃതദേഹം കിട്ടിയ ഭാഗത്തും തങ്ങൾ തിരച്ചിൽ നടത്തിയിരുന്നതായും ആ സമയത്ത് അവിടെ ഇരുചക്രവാഹനം കിടക്കുന്നതായി ശ്രദ്ധയിൽപെട്ടില്ലെന്നും മകൻ ശരത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.