തിരുവനന്തപുരം: ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്ന സുരേഷുമായി ചേർന്ന് ബാങ്കിൽ ലോക്കർ എടുത്തതെന്ന് അദ്ദേഹത്തിെൻറ ചാർട്ടേഡ് അക്കൗണ്ടൻറ്. നടപടി ഗുരുതര ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടുന്നു. ശിവശങ്കറിെൻറ സ്വത്ത് വിവരം പരിശോധിക്കുന്നതിെൻറ ഭാഗമായി കസ്റ്റംസ് നടത്തിയ ചോദ്യംചെയ്യലിലാണ് ചാർട്ടേഡ് അക്കൗണ്ടൻറ് മൊഴി നൽകിയത്.
നിയമപ്രകാരം ഒരു ചാര്‍ട്ടേഡ് അക്കൗണ്ടൻറിന് എത്രവലിയ ക്ലയിൻറായാലും അവരോടൊപ്പം ചേര്‍ന്ന് ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനോ, ലോക്കര്‍ ഇടപെടല്‍ നടത്താനോ ആകില്ല. സ്വപ്നസുരേഷിനൊപ്പം ലോക്കര്‍ തുറന്നത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നാണ് ഇദ്ദേഹം അന്വേഷണസംഘത്തിന് നല്കിയ മൊഴി.
സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടൻറും ചേര്‍ന്നായിരുന്നു തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ബാങ്കില്‍ ലോക്കര്‍ തുറന്നതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഈ ലോക്കറില്‍ നിന്നായിരുന്നു എന്‍.ഐ.എ സ്വര്‍ണവും പണവും കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.