ആറു​കോടിയിലേറെ രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായി   

തിരുവനന്തപുരം: 2008 ജനുവരി മുതൽ ഇൗവർഷം മാർച്ച് വരെ മെഡിക്കൽ സർവിസ് കോർപറേഷൻ വാങ്ങിയ ആറു കോടിയിലേറെ രൂപ വിലവരുന്ന മരുന്നുകൾ ഉപയോഗശൂന്യമായതായി വിവരാവകാശ രേഖ. കാലാവധി കഴിഞ്ഞ മരുന്നുകളുടെ എണ്ണം 5,07,63,950 വരും. ഇതിെൻറ ആകെ മൂല്യം 6,06,16,210.58 രൂപയാണ്. പൊതുപ്രവർത്തകൻ പി.കെ. രാജുവിന്  നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
ലക്ഷക്കണക്കിന് രോഗികൾ മരുന്നിനായി നെേട്ടാട്ടമോടുേമ്പാഴാണ് മെഡിക്കൽ സർവിസ് കോർപറേഷനിൽ ജീവൻരക്ഷാ മരുന്നുകളും ഇൻജക്ഷനുകളും കാലാവധി കഴിയുംമുമ്പ് വിതരണം നടത്താതിരിക്കുന്നത്. ഇതിനെതിെര കോടതിയെ സമീപിക്കുമെന്ന് രാജു പറഞ്ഞു. 
ചിക്കൻപോക്സിനുള്ള മരുന്ന്, മുറിവ്, ചതവ് എന്നിവക്കുള്ള ആൻറിബയോട്ടിക്, നാഡീ സംബന്ധമായ മരുന്നുകൾ, ഹൃദ്രോഗത്തിനുള്ള ഇൻജക്ഷനുകളും മരുന്നുകളും മനോരോഗത്തിനുള്ള മരുന്ന്, വേദനസംഹാരികൾ, പാരസെറ്റമോൾ ഇൻജക്ഷൻ, അർബുദം, ജന്നി, രക്തസമ്മർദം തുടങ്ങിയവക്കുള്ള മരുന്നുകൾ, എക്സ്റേ ഫിലിം തുടങ്ങിയവ ഉപയോഗ ശൂന്യമായതിൽപെടും. 
കോർപറേഷൻ 28.64 കോടി രൂപ ലാഭത്തിലാണ്. മരുന്ന് നൽകിയ വകയിൽ സർക്കാറിൽനിന്ന് 502.64 കോടി രൂപ ലഭിക്കാനുണ്ട്. കഴിഞ്ഞ ഇടത് സർക്കാറിെൻറ കാലെത്ത 90.61 കോടിയും യു.ഡി.എഫ് ഭരണകാലെത്ത 412.04 കോടിയും അടക്കമാണിത്. കാരുണ്യ ഫാർമസികൾ വഴി മരുന്ന് വിതരണം ചെയ്ത വകയിൽ കഴിഞ്ഞ ജനുവരി 31വരെ 12,72,65,523 രൂപ കോർപറേഷന് ലഭിക്കാനുണ്ടെന്നും വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു.
 
Tags:    
News Summary - six crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.