പത്തനംതിട്ട: ശബരിമലയുടെ പേരിൽ ഹർത്താലുകൾ തുടരുന്നു. ആറാമത്തെ ഹർത്താലാണ് വ്യാ ഴാഴ്ച പ്രഖ്യാപിച്ചത്്. ഒക്ടോബർ 18ന് നിലക്കലിൽ നടന്ന സംഘർഷങ്ങളുടെ പേരിലായി രുന്നു ശബരിമല കർമസമിതിയുടെ പേരിൽ ബി.ജെ.പി നടത്തിയ ആദ്യ ഹർത്താൽ. പന്തളം സ്വദേശിയായ തീർഥാടകനെ ശബരിമല പാതയിൽ പ്ലാപ്പള്ളിക്ക് സമീപം മരിച്ചനിലയിൽ കണ്ടതിനെ തുടർന്ന് നവംബർ രണ്ടിനാണ് അടുത്ത ഹർത്താൽ പ്രഖ്യാപിച്ചത്. ഇത് പത്തനംതിട്ട ജില്ലയിൽ മാത്രമായിരുന്നു.
ഹിന്ദു െഎക്യവേദി നേതാവ് കെ.പി. ശശികലയെ സന്നിധാനത്ത് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നവംബർ 17ന് വീണ്ടും സംസ്ഥാന ഹർത്താൽ. അർധരാത്രിയിലായിരുന്നു പ്രഖ്യാപനം. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ സെക്രേട്ടറിയറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് ഡിസംബർ 11ന് ബി.ജെ.പി തിരുവനന്തപുരം ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു.
സെക്രേട്ടറിയറ്റ് സമരം നടത്തുന്ന എ.എൻ. രാധാകൃഷ്ണന് പിന്തുണയുമായാണ് സെക്രേട്ടറിയറ്റ് മാർച്ച് നടത്തിയത്. പിന്നീട് തിരുവനന്തപുരത്ത് ബി.ജെ.പിയുടെ സമരപ്പന്തലിന് സമീപം മുട്ടട സ്വദേശി വേണുഗോപാലൻ നായർ തീകൊളുത്തി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഡിസംബർ 14ന് ബി.ജെ.പിയുടെ സംസ്ഥാന ഹർത്താൽ. ഇപ്പോൾ രണ്ട് യുവതികൾ ശബരിമല ദർശനം നടത്തിയതിൽ പ്രതിഷേധിച്ചാണ് വ്യാഴാഴ്ചത്തെ സംസ്ഥാന ഹർത്താൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.