വടകര: കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്.
പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്ന് കരുതുന്നു. ഈ കട ഒരു വർഷത്തിലേറെയായി പ്രവർത്തിക്കാറില്ല. ഷട്ടർ അടച്ച നിലയിലാണ്. സംഭവത്തിൽ ദുരൂഹതയുണ്ട്.
ചോമ്പാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി വരുന്നു. റൂറൽ എസ്.പി എത്തിയ ശേഷം മാത്രമേ അനന്തരനടപടി എടുക്കുകയുള്ളൂ. ഫോറൻസിക് സംഘമുൾപ്പെടെ സ്ഥലത്ത് പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.