കയ്പമംഗലം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജില്ല പ്രസിഡൻറുമായിരുന്ന മുഹമ്മദ് കോയ ബാ അലവി തങ്ങൾ (എസ്.എം.കെ തങ്ങൾ-72) നിര്യാതനായി. ചെന്ത്രാപ്പിന്നിയിൽ താമസക്കാരനും മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയുമാണ്. എറണാംകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1946ല്‍ അങ്ങാടിപ്പുറം മുത്തുക്കോയ തങ്ങളുടെയും സൈനബ ബീവിയുടെയും മകനായി താണിശ്ശേരിയിലെ വലിയകത്ത് വീട്ടില്‍ ബാ അലവി കുടുംബത്തിലാണ് ജനനം. സൂഫിവര്യനായ പിതാവ് മുത്തുക്കോയ തങ്ങളില്‍ നിന്നായിരുന്നു പ്രാഥമിക പഠനം. വെള്ളാങ്ങല്ലൂര്‍ ദര്‍സിലെ നാലുവര്‍ഷത്തെ പഠനശേഷം ദയൂബന്ദില്‍ നിന്നും മഹാരാഷ്ട്രയിൽനിന്നുമായി മത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടർന്ന് ബോംബെയില്‍ ഖതീബും മുദരിസുമായി സേവനമനുഷ്ഠിച്ചു.
പഠനകാലത്തിനു ശേഷവും നിരവധി സൂഫിവര്യന്മാരുമായി ആത്മബന്ധം പുലര്‍ത്തി. കയ്പമംഗലം എം.ഐ.സി ഓർഫനേജ്, ചാമക്കാല നഹ്ജുറശാദ് അറബിക് കോളജ് എന്നിവയുടെ പ്രസിഡൻറ് സ്ഥാനം വഹിച്ചിരുന്നു.
ഭാര്യ: ഉമൈബ ബീവി. മക്കള്‍: അഫ്‌സ ബീവി, സല്‍മ ബീവി, അസ്മ ബീവി, ഫൈസല്‍ തങ്ങള്‍. മരുമക്കള്‍: ശുക്കൂര്‍ റഹ്മാന് തങ്ങള്‍ (വാടാനപ്പള്ളി), അശ്‌റഫ് തങ്ങള്‍ (ഞാങ്ങാട്ടിരി), സൈഫുദ്ദീന്‍ തങ്ങള്‍ ഫൈസി (മൂവാറ്റുപുഴ). ഖബറടക്കം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ചെന്ത്രാപ്പിന്നി ചാമക്കാല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.