ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പുകയുയർന്നത് പരിഭ്രാന്തി പരത്തി

മൂഴിക്കൽ: ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. കോഴിക്കോട് മൂഴിക്കലിൽ വൈകുന്നേരം ആറോടെയാണ് സംഭവം.


കോഴിക്കോടുനിന്ന് തിരുവമ്പാടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്നാണ് പുക ഉയർന്നത്. ഇതോടെ ബസ് ഉടൻ റോഡരികിൽ നിർത്തി യാത്രക്കാരെ പുറത്തിറക്കി.

തുടർന്ന്, അഗ്നിശമന സേനയെ വിവരമറിയിച്ചു. അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റ് സ്ഥലത്തെത്തി പുകയണച്ചു.

Tags:    
News Summary - Smoke billowing from moving KSRTC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.