കരിപ്പൂരിൽ താക്കോലിനുള്ളിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്

കരിപ്പൂർ: സ്വർണം താക്കോലിനുള്ളിൽ ഒളിപ്പിച്ച് കോഴിക്കോട്​ വിമാനത്താവളം വഴി കടത്താൻ ശ്രമം. രണ്ട്​ യാത്രക്കാരിൽ നിന്നായി 16.31 ലക്ഷത്തിന്‍റെ സ്വർണമാണ്​ എയർ കസ്റ്റംസ്​ ഇന്‍റലിജൻസ്​ പിടികൂടിയത്​.

മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി ചക്കിപ്പാറ സൈതലവിയിൽ നിന്നാണ്​ താക്കോലിനുള്ളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്​. ഇയാൾ ഷാർജയിൽ നിന്നുള്ള എയർഇന്ത്യ എക്സ്​പ്രസ്​ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. ബാഗേജിലുണ്ടായിരുന്ന രണ്ട് താക്കോലുകൾ സംശയത്തെ തുടർന്ന് പരിശോധിച്ചപ്പോൾ സ്വർണനിർമിതമാണെന്ന് കണ്ടെത്തി. സ്വർണപണിക്കാരന്‍റെ സഹായത്തോടെ 1.95 ലക്ഷം രൂപ വിലയുള്ള 35 ഗ്രാം സ്വർണം ഇതിൽനിന്ന് വേർതിരിച്ചെടുത്തു.

കോഴിക്കോട്​ പുതുപ്പാടി സ്വദേശി പള്ളിക്കുന്ന്​ സബീറലിയിൽ (40) നിന്ന് 14.36 ലക്ഷത്തിന്‍റെ സ്വർണവും പിടികൂടി. ഇയാൾ അബൂദബിയിൽ നിന്നുള്ള എയർഇന്ത്യ എക്സ്​പ്രസ്​ വിമാനത്തിലാണ്​ കരിപ്പൂരിലെത്തിയത്​. 258 ഗ്രാം സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്.

കോഴിക്കോട്​ വിമാനത്താവളത്തിൽ പിടികൂടിയ സ്വർണനിർമിത താക്കോൽ

Tags:    
News Summary - Smuggling of gold hidden inside keys in Karipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.