രാജപുരം: പാമ്പുകടിയേറ്റ് ആശുപത്രിയിലെത്തിച്ച ഒന്നരവയസുകാരിക്ക് കോവിഡ്. പാണത്തൂര്‍ വട്ടക്കയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന ദമ്പതികളുടെ മകളെ മൂന്നു ദിവസം മുമ്പാണ് വീടിനകത്ത് വച്ച് പാമ്പുകടിയേറ്റതിനെ തുടർന്ന് ആശുപത്രിയിലെതിച്ചത്.
ബിഹാർ സ്വദേശികളായ അധ്യാപക ദമ്പതികള്‍ ജൂലൈ 16മുതൽ ക്വാറന്‍റീനിൽ കഴിയുകയായിരുന്നു. ഇതേതുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ക്ക് സാധിച്ചിരുന്നില്ല. പാമ്പുകടിയേറ്റ് കുട്ടി നിലവിളിച്ചുകൊണ്ടിരിക്കെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ സഹായമഭ്യർഥിച്ചെങ്കിലും ക്വാറന്‍റീനിൽ കഴിയുന്നവരായതുകൊണ്ട് ആരും എത്തിയില്ല.
ഒടുവില്‍ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുട്ടിയെ ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. പാമ്പ് കടിയേറ്റതിനുള്ള ചികിത്സക്കുപുറമെ കുട്ടിയെ കോവിഡ് പരിശോധനക്കും വിധേയമാക്കി. പരിശോധനാഫലം വെള്ളിയാഴ്ച പുറത്തുവന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച ജിനില്‍മാത്യുവും ക്വാറന്‍റീനിൽ പോയി. വീട്ടിലെ ജനല്‍കര്‍ട്ടനിലൂടെ ഇഴഞ്ഞെത്തിയ അണലിയാണ് കുഞ്ഞിനെ കടിച്ചതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.