സ്കൂളിലെ ശുചിമുറിയിൽ പാമ്പ്

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീർ സ്മാരക എച്ച്.എസ്.എസിലെ യു.പി വിഭാഗത്തിലെ ടോയ്ലറ്റിൽ പാമ്പ്. അധ്യാപകരും മറ്റും ഉപയോഗിക്കുന്ന ടോയ്ലറ്റിലാണ് കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടത്. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് അധ്യാപകൻതന്നെ പാമ്പിനെ അടിച്ചുകൊന്നു.

സ്കൂളിനു സമീപത്ത് പൂർണമായി പൊളിച്ചുമാറ്റാത്ത കെട്ടിടവും സ്കൂൾ പരിസരത്ത് തഴച്ചുവളരുന്ന പുല്ലും കുറ്റിച്ചെടികളും ഇഴജന്തുക്കൾക്ക് കയറിയിരിക്കാൻ അനുകൂല സാഹചര്യമാണ് ഒരുക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Tags:    
News Summary - Snake in school toilet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.