സി.പി.എം പോപ്പുലർ ഫ്രണ്ടിന്‍റെ സഖ്യകക്ഷി, കോൺഗ്രസ്​ വെൽഫെയർ പാർട്ടിയുടേയും -ശോഭ സുരേന്ദ്രൻ

പാലക്കാട്​: കോൺഗ്രസിനെതിരേയും സി.പി.എമ്മിനേതിരെയും രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ്​ ശോഭ സുരേന്ദ്രൻ. അമിത്​ ഷായോട്​ എതിർപ്പുള്ളത്​ വെൽഫെയർ പാർട്ടിയുടെ സഖ്യകക്ഷിയായ കോൺഗ്രസിനും പോപ്പുലർ ഫ്രണ്ടിന്‍റെ സഖ്യ കക്ഷിയായ സിപിഎമ്മിനുമാണെന്ന്​ ശോഭ സുരേന്ദ്രൻ പറഞ്ഞു.

''പോപ്പുലർ ഫ്രണ്ടിന്‍റെയും എസ്.ഡി.പി.ഐയുടെയും സഖ്യകക്ഷികൾക്ക് അമിത് ഷാ ശത്രുവായിരിക്കുന്നതിൽ അത്​ഭുതമുണ്ടോ?.കഴിഞ്ഞ ആറു വർഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ 120 ലേറെ കലാപങ്ങൾ നടത്താൻ ആഹ്വാനം ചെയ്ത സംഘടനകളുടെ പദ്ധതി മുഴുവൻ നിഷ്പ്രഭമാക്കിയ ആഭ്യന്തരമന്ത്രിയോട് ആർക്കെങ്കിലും വിരോധം തോന്നുന്നുണ്ടെങ്കിൽ അത് വെൽഫെയർ പാർട്ടിയുടെ സഖ്യകക്ഷിയായ കോൺഗ്രസിനും പോപ്പുലർ ഫ്രണ്ടിന്റെ സഖ്യ കക്ഷിയായ സി.പി.എമ്മിനുമാണ്.

രാജ്യദ്രോഹ പ്രവർത്തനങ്ങളെ ചെറുക്കുന്നതിന് നേതൃത്വം വഹിച്ച അമിത് ഷാ എന്ന ആഭ്യന്തരമന്ത്രിയോട് നിങ്ങൾക്ക് വല്ലാത്ത പരിഭവമുണ്ടാകും. കള്ളക്കടത്തിന് തന്റെ ഓഫീസ് തീറെഴുതി കൊടുത്ത ഒരു മുഖ്യമന്ത്രിയുടെ ജൽപന്നമായി കാണാനുള്ള രാഷ്​​്ട്രീയയ ബോധം ഈ നാട്ടിലെ ജനങ്ങൾക്കുണ്ട്'' -ശോഭ സുരേന്ദ്രൻ ഫേസ്​ബുക്കിൽ അഭിപ്രായപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.