ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രെൻറയും സംഘത്തിെൻറയും ശക്തമായ എതിർപ്പിനിടയിൽ ശോഭ സുരേന്ദ്രൻ ഡൽഹി ഇടപെടലിലൂടെ കഴക്കൂട്ടത്ത് സ്ഥാനാർഥി. സംസ്ഥാനത്തെ വലിയൊരു വിഭാഗം നേതാക്കൾ എതിർത്തതിനാൽ ശോഭയുടെ പേര് ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാനാവാതെ കഴക്കൂട്ടം സീറ്റ് ഒഴിച്ചിടുകയായിരുന്നു.
സ്ഥാനാർഥി പിന്മാറിയ മാനന്തവാടിയിൽ പുതിയ ആളെ കണ്ടെത്തി. ആദിവാസി- പണിയ വിഭാഗത്തിൽനിന്നുള്ള സി. മണികണ്ഠനാണ് പിന്മാറിയത്. തെൻറ സമ്മതമില്ലാതെയാണ് സ്ഥാനാർഥിയാക്കിയതെന്നും ബി.ജെ.പി ആശയത്തോട് േയാജിപ്പില്ലെന്നും മണിക്കുട്ടൻ എന്ന മണികണ്ഠൻ പറഞ്ഞിരുന്നു. മുകുന്ദൻ പള്ളിയറയാണ് പുതിയ സ്ഥാനാർഥി.
ഒപ്പം, ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാതിരുന്ന കൊല്ലത്തും കരുനാഗപ്പള്ളിയിലും സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. കൊല്ലത്ത് എം. സുനിൽ, കരുനാഗപ്പള്ളിയിൽ ബിറ്റി സുധീർ എന്നിവരാണ് മത്സരിക്കുന്നത്. കെ. സുേരന്ദ്രെൻറ ഇരട്ട സീറ്റ് അടക്കം112 മണ്ഡലങ്ങളിലേക്കായിരുന്നു ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബാക്കിവന്ന മൂന്ന് സീറ്റുകൾ കൂടി പ്രഖ്യാപിച്ചതോടെ ബി.ജെ.പി സ്ഥാനാർഥി പട്ടിക പൂർത്തിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.