ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് ഒരു കാരണവുമില്ലെന്ന് കെ. സുരേന്ദ്രന്‍റെ വിശദീകരണം

തിരുവനന്തപുരം: ബി.ജെ.പിയില്‍ നിന്ന് ശോഭാ സുരേന്ദ്രന്‍ മാറി നില്‍ക്കുന്നതിന് ഒരു കാരണവുമില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിന് പോലും ഇറങ്ങാത്തതിന് ഒരു ന്യായീകരണവുമില്ലെന്നും ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും കെ.സുരേന്ദ്രൻ അറിയിച്ചു.

ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതിന് ഒരു കാരണവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പോലും പ്രവര്‍ത്തിക്കാത്തതിന് ന്യായീകരണമില്ല. ഒറ്റക്കെട്ടായി പോകണമെന്നും പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കണമെന്നും പ്രഭാരിമാര്‍ ആവശ്യപ്പെട്ടിട്ടും ചെവിക്കൊണ്ടില്ല,' സുരേന്ദ്രന്‍ പറഞ്ഞു.

നിലവില്‍ ബി.ജെ.പി വൈസ് പ്രസിഡന്‍റായ ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്നു വിട്ടുനിന്ന് പ്രതിഷേധം ഉയര്‍ത്തുന്ന രീതി ശരിയല്ല. തനിക്കെതിരെയെന്ന് മാധ്യമങ്ങള്‍ പറയുന്ന എം. ടി രമേശും പി. കെ കൃഷ്ണദാസും അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങിയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തദ്ദേശതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്കു പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിക്കാത്തതില്‍ ആര്‍.എസ്.എസ്. നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ശോഭാസുരേന്ദ്രനടക്കമുള്ളവര്‍ പ്രവര്‍ത്തനരംഗത്തുനിന്നു മാറിനിന്ന സാഹചര്യം പരിശോധിക്കണമെന്നും ആര്‍.എസ്.എസ്. നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് സംസ്ഥാന അധ്യക്ഷന്‍റെ വിശദീകരണം.

Tags:    
News Summary - Sobha Surendran has no reason to stand aside- K Surendran's explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.