പാലക്കാട്: കൊടകര കുഴൽപണ കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ നേരിട്ട് പിന്തുണക്കാതെ പാർട്ടി നേതാവ് ശോഭ സുരേന്ദ്രൻ.
ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്ന് കെ. സുരേന്ദ്രൻ പറഞ്ഞ് നിർത്തിയതിനേക്കാൾ കൂടുതലൊന്നും പറയാനില്ലെന്ന് അവർ പറഞ്ഞു.
സംസ്ഥാന അധ്യക്ഷൻ ഹാജരാകുന്നില്ലെന്ന് പറയുന്നത് മുഖ്യമന്ത്രി നടത്തുന്ന ഒളിച്ചുകളി മാത്രമാണ്. മുഖ്യമന്ത്രിയുടെ കൈയിലാണല്ലോ ഇവിടത്തെ പൊലീസ് സംവിധാനം. ആ പൊലീസ് സംവിധാനത്തെ ഒരു ഘട്ടത്തിലും ഭയമില്ലെന്നാണല്ലോ സംസ്ഥാന അധ്യക്ഷൻ തുറന്നുപറഞ്ഞത്. കെ. സുരേന്ദ്രൻ ഒളിച്ചുതാമസിക്കുകയല്ലല്ലോയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.