തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ഹർത്താൽ നടത്താനുള്ള ആഹ്വാനം വിലയിരുത്തി അക്രമങ്ങൾ തടയുന്നതിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായി വിലയിരുത്തൽ. സാമുദായിക സംഘർഷത്തിലേക്ക് വഴിെവക്കാമായിരുന്ന വിഷയം ലാഘവത്തോടെ ഇൻറലിജൻസ് വിഭാഗം കൈകാര്യം ചെയ്െതന്നാണ് ആഭ്യന്തരവകുപ്പിെൻറ വിലയിരുത്തൽ. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം തലവനോട് വകുപ്പ് വിശദീകരണം ആരായുമെന്നാണറിയുന്നത്.
ഹർത്താലിെൻറ മറവിൽ തീവ്രവാദസ്വഭാവമുള്ള സംഘടനകൾ തങ്ങളുടെ അജണ്ട നടപ്പാക്കാൻ ശ്രമിെച്ചന്ന നിലയിലുള്ള റിപ്പോർട്ട് രഹസ്യാന്വേഷണ വിഭാഗം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. ഇതുവരെ സജീവമല്ലായിരുന്ന ചില പേപ്പർ സംഘടനകളുടെ മറവിൽ ആക്രമണം അഴിച്ചുവിടുകയും പലയിടങ്ങളിലും പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചതായും പരാമർശമുണ്ട്. ഇത് വർഗീയ ധ്രുവീകരണത്തിന് വഴിെവക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു. കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സമൂഹമാധ്യമങ്ങളിലൂടെ ചിലർ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക നാശനഷ്ടമുണ്ടായതായാണ് കണക്ക്. 13 ബസുകൾ, അഞ്ച് പൊലീസ് ജീപ്പുകൾ, 50 കടകൾ, നാല് കാറുകൾ, ആറ് ബൈക്കുകൾ ഉൾപ്പെടെ നശിപ്പിക്കപ്പെട്ടതായാണ് കണക്ക്.
ഹർത്താൽ മുൻകരുതലെടുക്കാതിരുന്നതിനാലാണ് പലയിടങ്ങളിലും അക്രമം വ്യാപകമായതെന്നാണ് ആഭ്യന്തരവകുപ്പിെൻറ വിലയിരുത്തൽ. പലയിടങ്ങളിലും സന്നദ്ധസംഘടനകളുടെ ബാനറുകൾ ദുരുപയോഗം ചെയ്താണ് ആക്രമണങ്ങൾ നടത്തിയതെന്നും ആരോപണം ശക്തമാണ്. ഹർത്താൽ ആക്രമണത്തിലൂടെ വിഷയത്തിൽനിന്ന് വ്യതിചലിക്കപ്പെട്ടതായുള്ള വിലയിരുത്തലുമുണ്ട്.
ഹർത്താലിെൻറ മറവിൽ പൊതുമുതൽ നശീകരണവും അതിക്രമവും നടത്തിയവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനാണ് പൊലീസിന് നൽകിയിട്ടുള്ള നിർദേശം. സംഭവവമുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താനാണ് തീരുമാനം. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങൾ സാമൂഹികവിരുദ്ധശക്തികൾ മുതലെടുക്കുന്ന സാഹചര്യമുള്ളതിനാൽ അതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.