വ്രതത്തി​െൻറ സാമൂഹികതലം

ജീവിതത്തി​​​​െൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവനും സ്വന്തം സമ്പാദ്യത്തി​​​​െൻറ വ്യാപ്​തി നിർണയിക്കാൻ കഴിയാത്തവിധം സാമ്പത്തികശേഷിയുള്ളവനും ഒരുപോലെ വിശപ്പി​​​​െൻറ വിളി അനുഭവിക്കുന്ന കാലമാണ്​ പുണ്യ റമദാൻ. ആത്​മാവിനെപോലെ മാനസിക^ശാരീരിക സംശുദ്ധീകരണത്തിനാവശ്യമായ ഒരനുഷ്​ഠാനമാണ്​ ​വ്രതം. പുണ്യങ്ങളും നന്മകളും കൊയ്​തെടുക്കാനുള്ള അസുലഭാവസരമാണിത്​. അനുഗ്രഹത്തി​​​​െൻറ കവാടങ്ങൾ മലർക്കെ തുറന്നും തിന്മയുടെ വഴികളിൽ വിലക്കേ​ർപ്പെടുത്തിയും റമദാനിനെ സാർഥകമായി ഉപയോഗപ്പെടുത്താൻ സ്രഷ്​ടാവ്​ തന്നെ സാഹചര്യമൊരുക്കുകയാണ്​. റമദാൻ ആഗതമായാൽ സ്വർഗകവാടങ്ങൾ തുറക്കപ്പെടുകയും നരകവാതിലുകൾ അടയ്​ക്കപ്പെടുകയും പിശാചുക്കൾക്ക്​ വിലങ്ങുവെക്കപ്പെടുകയും ചെയ്യും എന്നാണ്​ പ്രവാചക തിരുമേനി പഠിപ്പിച്ചത്​. 

വ്രതം ഇതര ആരാധനാരീതികളിൽനിന്ന്​ ഏറെ ഭിന്നവും സവിശേഷതകൾ നിറഞ്ഞതുമാണ്​. വ്രതത്തി​​​​െൻറ ഗോപ്യാവസ്​ഥ തന്നെയാണ്​ അതി​​​​െൻറ സുപ്രധാനമായ സവിശേഷത. കേവലം ജാടകൾക്കുവേണ്ടിയോ മറ്റുള്ളവരെ കാണിക്കാനോ നിർവഹിക്കാൻ കഴിയുന്ന ആരാധനയല്ല വ്രതം. അത്​ അല്ലാഹുവും അവ​​​​െൻറ അടിമയും മാത്രമറിയുന്ന അതീവ രഹസ്യമായ ഒരു ആരാധനയാണ്​. അതുകൊണ്ടുതന്നെയാണ്​ അല്ലാഹു പറഞ്ഞത്​, ‘‘നോമ്പ്​ എനിക്കുള്ളതാണ്​. അതിന്​ ഞാനാണ്​ പ്രതിഫലം നൽകുക. കാരണം അവ​​​​െൻറ ആഹാരവും വികാരവും എനിക്കുവേണ്ടി അവൻ മാറ്റിവെക്കുകയാണ്​.’’ 
വിനയം, സ്​നേഹം, അനുസരണ, സഹനശീലം തുടങ്ങി വ്യക്​തിതല^സാമൂഹികപ്രാധാന്യമുള്ള ഒട്ടുമിക്ക സ്വ​ഭാവഗുണങ്ങളുടെയും ഉറവിടമായ ഭക്​തിയുടെ രൂപവത്​കരണമാണ്​ നോമ്പി​​​​െൻറ അകക്കാമ്പായി ഖുർആൻ വിലയിരുത്തുന്നത്​.  

ആത്​മീയവും മാനസികവുമായ വളർച്ചയിൽ കവിഞ്ഞ്​ ശാരീരികവും സാമൂഹികവുമായ തലങ്ങളിലേക്കുകൂടി വ്യാപിച്ചുകിടക്കുന്ന ഗുണഫലങ്ങളും നോമ്പിലുണ്ട്​. വ്രതത്തി​​​​െൻറ ആരോഗ്യവശം ഇന്ന്​ പരക്കെ അംഗീകരിക്കപ്പെട്ടതാണ്​. രൂപഭാവങ്ങളിൽ അന്തരമുണ്ടെങ്കിലും നിരാഹാര ഉപവാസ മുറകൾ പഥ്യമായി അനുവർത്തിക്കുന്നവരാണ്​ ശാസ്​ത്രജ്​ഞരിൽ പലരും. ആയുർവേദവും അജീർണത്തിനും മറ്റും നോമ്പിനെ ഒരു ചികിത്സാരീതിയായിതന്നെ കാണുന്നുണ്ട്​. പ്രാചീന ഗ്രീക്ക്​ ചിന്തകരായ ഹിപ്പോക്രാറ്റസും പൈതഗോറസും തങ്ങളുടെ അനുയായികളെ വ്രതമനുഷ്​ഠിക്കാൻ ​പ്രേരിപ്പിച്ചിരുന്നു. കാലപ്പഴക്കംചെന്ന പല രോഗങ്ങളും ചികിത്സിക്കാൻ നോമ്പ്​ സഹായകമാവുമെന്ന്​ ആയുർവേദം അന​ുശാസിക്കുന്നു. 1971 ഒക്​ടോബറിൽ ഡൽഹിയിൽ സംഘടിപ്പിക്കപ്പെട്ട ആയുർവേദ സെമിനാർ ഇങ്ങനെ അഭിപ്രായപ്പെട്ടു: ‘‘​വ്രതമനുഷ്​ഠിക്കുന്നത്​ വാതരോഗങ്ങൾക്ക്​ ഫലപ്രദമാണ്​. ആരോഗ്യത്തിന്​ ഒൗ​ഷധംപോലെ പ്രധാനമാണ്​ ​വ്രതം. പേശികൾക്കും കലകൾക്കുമുള്ള വേദനകൾക്കും മരവിപ്പിനും വ്രതമനുഷ്​ഠിക്കുന്നത്​ ഗുണകരമാണ്​.ആഴ്​ചയിലൊരിക്കലെങ്കിലും ഉപവസിച്ചാൽ ശരീരത്തിലെ ഉച്ഛിഷ്​ടങ്ങൾ ഇല്ലാതാവും.’’

സാമൂഹികതലത്തിൽ വ്രതത്തി​​​​െൻറ സ്വാധീനം ഏറെ വലുതാണ്​. പാവപ്പെട്ടവരനുഭവിക്കുന്ന വിശപ്പി​​​​െൻറ തീക്ഷ്​ണത അനുഭവിക്കാനും അതുൾക്കൊണ്ട്​ പൂർവോപരി സഹായിക്കാനുമുള്ള ​പ്ര​േചാദനം സമ്പന്നവിഭാഗത്തിന്​ വ്രതംമൂലം ലഭിക്കുന്നു.  അമിതാഗ്രഹങ്ങൾ അടക്കിനിർത്താനുള്ള വേളയാണ്​ റമദാൻ. വാക്കിലും നോക്കിലും നടപ്പിലും ഇരിപ്പിലും ചിരിയിലും ചിന്തയിലും നിയന്ത്രണംപാലിക്കേണ്ട കാലം. ആഹാരത്തിലും സമ്പത്ത്​ ചെലവാക്കുന്നതിലും മിതത്വം പാലിക്കേണ്ട സന്ദർഭം. സമസൃഷ്​ടി ബന്ധവും സാഹോദര്യവും കുടുംബബന്ധവും ഉൗട്ടിയുറപ്പിക്കേണ്ട മാസം.

Tags:    
News Summary - the social status of observance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.