കോട്ടയം: ഫെഡറൽ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ (എഫ്.ബി.ഒ.എ) 35ാമത് ദേശീയ സമ്മേളനം എ.ഐ.ബി.ഒ.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി രൂപം റോയ് ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എൻ. വാസവൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള എഫ്.ബി.ഒ.എ പുരസ്കാരം ബെന്നിച്ചൻ ലൂക്കോസിന് മന്ത്രി നൽകി. സാമൂഹികപ്രതിബദ്ധമായ ട്രേഡ് യൂനിയനുകൾ നാടിന്റെ വികസനത്തിന് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഓൺലൈൻ സന്ദേശം നൽകി. എഫ്.ബി.ഒ.എ അഖിലേന്ത്യ പ്രസിഡന്റ് സചിൻ ജേക്കബ് പോൾ അധ്യക്ഷത വഹിച്ചു.
ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് പി.വി. ജോയ്, എ.ഐ.ബി.ഒ.സി സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ, എഫ്.ബി.ഒ.എ ജനറൽ സെക്രട്ടറി പി.ആർ. ഷിമിത്, ട്രഷറർ ജെനിബ് ജെ. കാച്ചപ്പിള്ളി, ബാങ്ക് എംപ്ലോയീസ് യൂനിയൻ ജനറൽ സെക്രട്ടറി സുജിത് രാജു, ഫെഡറൽ ബാങ്ക് റിട്ട. ഓഫിസേഴ്സ് ഫോറം ജനറൽ സെക്രട്ടറി പോൾ മുണ്ടാടൻ എന്നിവർ സംസാരിച്ചു.
എഫ്.ബി.ഒ.എ വിദ്യാഭ്യാസ പുരസ്കാരങ്ങൾ സമ്മാനിച്ചു. ബാങ്കിങ് രംഗത്തെ ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നയങ്ങളിൽ ദേശീയ സമ്മേളനം പ്രതിഷേധിച്ചു. എഫ്.ബി.ഒ.എ 2023-25 വർഷത്തേക്കുള്ള ഭരണസമിതി പ്രസിഡന്റായി സചിൻ ജേക്കബ് പോൾ, ജനറൽ സെക്രട്ടറിയായി പി.ആർ. ഷിമിത് എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.