സോപ്പുപൊടി നിർമാണശാലയിൽനിന്ന്​ പിടിച്ചെടുത്ത അസംസ്​കൃത വസ്​തുക്കൾ

സോഡിയം കാർബണേറ്റി​െൻറ വൻശേഖരം പിടികൂടി

നെടുങ്കണ്ടം: മുണ്ടിയെരുമയിൽ സോപ്പുപൊടി നിർമാണശാലയിൽനിന്ന്​ ഏലക്കായക്ക്​ നിറം ലഭിക്കുന്നതിന്​ ചേർക്കുന്ന 2475 കിലോ സോഡിയം കാർബണേറ്റും എട്ട് വലിയ ചാക്ക്​ നിറയെ ഒഴിഞ്ഞ കളർ ടിന്നുകളും പിടികൂടി.

സ്​പൈസസ്​ ബോർഡി​െൻറ സ്​പെഷൽ സ്​ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമാകുന്ന ക്വിൻറൽ കണക്കിന് അസംസ്​കൃത വസ്​തുശേഖരം കണ്ടെത്തിയത്. മുണ്ടിയെരുമ ദേവഗിരിയിൽ പ്രവർത്തിക്കുന്ന ആനടിയിൽ ഇൻഡസ്​ട്രീസ്​ എന്ന സ്ഥാപനത്തിൽ 50 ചാക്കിലായാണ് സോഡിയം കാർബണേറ്റ് സൂക്ഷിച്ചിരുന്നത്.

സോപ്പുപൊടി നിർമാണശാല എന്നാണ് സ്ഥാപനം അറിയപ്പെട്ടിരുന്നത്.

സോഡിയം കാർബണേറ്റ്, ആപ്പിൾ ഗ്രീൻ ഫുഡ്േഗ്രഡ് കളർ എന്നിവ പ്രത്യേക അനുപാതത്തിൽ കൂട്ടിച്ചേർത്ത് പൊടിയായി തയാറാക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. ഇങ്ങനെ നിർമിക്കുന്ന കളർപൊടി ഏലക്ക സ്​റ്റോറുകളിൽ എത്തിച്ചുനൽകുകയായിരുന്നു പതിവ്.

സംഭവവുമായി ബന്ധപ്പെട്ട് ദേവഗിരി സ്വദേശി അനുമോദിന് നോട്ടീസ്​ നൽകി. ജില്ലയിൽ ഏലക്കായയിൽ കൃത്രിമ നിറം ചേർക്കൽ വ്യാപകമായ സാഹചര്യത്തിൽ രണ്ടുദിവസമായി സ്​പൈസസ്​ ബോർഡും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനകൾ നടത്തിവരുകയായിരുന്നു.

ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിലെ ഏലം സ്​റ്റോറുകളിൽ മാസങ്ങൾക്ക് മുമ്പ്്് പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തിയതിന്​ പുറമെയാണ് ഇപ്പോഴത്തെ പരിശോധന.

സ്​പൈസസ്​ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ കെ. ജഗന്നാഥൻ, അസി. ഡയറക്ടർ വിജിഷ്ണാ.വി, ഉടുമ്പൻചോല ഭക്ഷ്യസുരക്ഷാ ഓഫിസർ ആൻമേരി ജോൺസൻ എന്നിവർ പരിശോധനക്ക്് നേതൃത്വം നൽകി.

Tags:    
News Summary - sodium carbonate seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.