സോഡിയം കാർബണേറ്റിെൻറ വൻശേഖരം പിടികൂടി
text_fieldsനെടുങ്കണ്ടം: മുണ്ടിയെരുമയിൽ സോപ്പുപൊടി നിർമാണശാലയിൽനിന്ന് ഏലക്കായക്ക് നിറം ലഭിക്കുന്നതിന് ചേർക്കുന്ന 2475 കിലോ സോഡിയം കാർബണേറ്റും എട്ട് വലിയ ചാക്ക് നിറയെ ഒഴിഞ്ഞ കളർ ടിന്നുകളും പിടികൂടി.
സ്പൈസസ് ബോർഡിെൻറ സ്പെഷൽ സ്ക്വാഡും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് ആരോഗ്യത്തിന് ഹാനികരമാകുന്ന ക്വിൻറൽ കണക്കിന് അസംസ്കൃത വസ്തുശേഖരം കണ്ടെത്തിയത്. മുണ്ടിയെരുമ ദേവഗിരിയിൽ പ്രവർത്തിക്കുന്ന ആനടിയിൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ 50 ചാക്കിലായാണ് സോഡിയം കാർബണേറ്റ് സൂക്ഷിച്ചിരുന്നത്.
സോപ്പുപൊടി നിർമാണശാല എന്നാണ് സ്ഥാപനം അറിയപ്പെട്ടിരുന്നത്.
സോഡിയം കാർബണേറ്റ്, ആപ്പിൾ ഗ്രീൻ ഫുഡ്േഗ്രഡ് കളർ എന്നിവ പ്രത്യേക അനുപാതത്തിൽ കൂട്ടിച്ചേർത്ത് പൊടിയായി തയാറാക്കുകയാണ് ഇവിടെ ചെയ്തിരുന്നത്. ഇങ്ങനെ നിർമിക്കുന്ന കളർപൊടി ഏലക്ക സ്റ്റോറുകളിൽ എത്തിച്ചുനൽകുകയായിരുന്നു പതിവ്.
സംഭവവുമായി ബന്ധപ്പെട്ട് ദേവഗിരി സ്വദേശി അനുമോദിന് നോട്ടീസ് നൽകി. ജില്ലയിൽ ഏലക്കായയിൽ കൃത്രിമ നിറം ചേർക്കൽ വ്യാപകമായ സാഹചര്യത്തിൽ രണ്ടുദിവസമായി സ്പൈസസ് ബോർഡും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനകൾ നടത്തിവരുകയായിരുന്നു.
ഹൈറേഞ്ചിലെ വിവിധ സ്ഥലങ്ങളിലെ ഏലം സ്റ്റോറുകളിൽ മാസങ്ങൾക്ക് മുമ്പ്്് പരിശോധന നടത്തി ക്രമക്കേടുകൾ കണ്ടെത്തിയതിന് പുറമെയാണ് ഇപ്പോഴത്തെ പരിശോധന.
സ്പൈസസ് ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ കെ. ജഗന്നാഥൻ, അസി. ഡയറക്ടർ വിജിഷ്ണാ.വി, ഉടുമ്പൻചോല ഭക്ഷ്യസുരക്ഷാ ഓഫിസർ ആൻമേരി ജോൺസൻ എന്നിവർ പരിശോധനക്ക്് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.