കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വം കൊണ്ട് ബി.ജെ.പിയെ നേരിടാനാവില്ല -ബൃന്ദ കാരാട്ട്

മലപ്പുറം: കോൺഗ്രസിന്‍റെ മൃദു ഹിന്ദുത്വം കൊണ്ട് ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാനാവില്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മലപ്പുറത്ത് ഇ.എം.എസിന്‍റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

മതപരമായ ചിഹ്​നങ്ങൾ കോൺഗ്രസ്​ രാഷ്ട്രീയ പ്രചാരണത്തിന്​ ഉപയോഗിക്കുമ്പോൾ ഹിന്ദുത്വശക്​തികളുടെ സ്വീകാര്യത വർധിക്കുകയാണ്​ ചെയ്യുക. ബി.ജെ.പിയും ആർ.എസ്​.എസും രാജ്യത്തെ രാഷ്ട്രീയും മതവും വേർത്തിരിച്ചറിയാനാവാത്തതാക്കിക്കഴിഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമം വർധിച്ചുവരുന്നു.

ഈ സാഹചര്യത്തിൽ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പേരാട്ടമാണ്​ ആവശ്യം. ഹിന്ദുത്വത്തെ ചെറുക്കുന്നതിൽ കേരളമാണ് മാതൃക. രാജ്യത്തിന്‍റെ വളർച്ച നിരക്ക് പിന്നോട്ട് പോകുമ്പോഴും ബി​.ജെ.പിയുടെ നുണ ഫാക്ടറി വളരുകയാണെന്ന്​ ബൃന്ദ കാരാട്ട് പറഞ്ഞു.

അതിന്​ തെളിവാണ്​ കേരള സ്​റ്റോറി എന്ന സിനിമ. അവശ്യസാധനങ്ങൾക്ക്​ നികുതി ഇളവ്​ നൽകാത്ത ബി.ജെ.പി സർക്കാറാണ്​, വെറുപ്പ്​ പ്രചരിപ്പിക്കാൻ നിർമ്മിച്ച സിനിമക്ക്​ നികുതി ഒഴിവാക്കികൊടുക്കുന്നത്​. നരേന്ദ്ര മോദിയുടെ ഏകാംഗ പ്രകടനമാണ് രാജ്യത്ത്​ നടക്കുന്നതെന്നും ബൃന്ദ കാരാട്ട്​ പറഞ്ഞു.

Tags:    
News Summary - soft Hinduism of the Congress cannot capable to fight against BJP says Brinda Karat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.