മൃ​ദു​ഹി​ന്ദു​ത്വം: എ.കെ ആന്‍റണി പറഞ്ഞത് യഥാർഥ രാഷ്ട്രീയമാണെന്ന് വി.ഡി സതീശൻ

കോട്ടയം: മൃ​ദു​ഹി​ന്ദു​ത്വവും ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ വിഷയവും സംബന്ധിച്ച മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.കെ ആന്റണിയുടെ പ്രസ്താവനയെ നൂറ് ശതമാനവും പിന്തുണക്കുന്നുവെന്ന് സതീശൻ പറഞ്ഞു. യഥാർഥ രാഷ്ട്രീയമാണ് അദ്ദേഹം പറഞ്ഞത്. എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്കാരാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചന്ദനക്കുറിയിടുന്നവരും കാവി മുണ്ട് ഉടുക്കുന്നവരുമെല്ലാം ബി.ജെ.പിക്കാരല്ല. അത്തരക്കാരെ സംഘ്പരിവാറാക്കി ചിത്രീകരിക്കുന്നത് ബി.ജെ.പിയെ സഹായിക്കാന്‍ മാത്രമെ പ്രയോജനപ്പെടൂ. മഹാഭൂരിപക്ഷവും വര്‍ഗീയതക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കും എതിരാണ്. പള്ളികളില്‍ പോകുന്നത് പോലെ തന്നെയാണ് അമ്പലത്തിലും പോകുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വി​ശ്വാ​സി​ക​ൾ അ​മ്പ​ല​ത്തി​ല്‍ പോ​യാ​ലും തി​ല​ക​ക്കു​റി ചാ​ര്‍ത്തി​യാ​ലും മൃ​ദു​ഹി​ന്ദു​ത്വ​മെ​ന്ന്​ വി​ശേ​ഷി​പ്പി​ച്ചാ​ൽ അ​തു​ ന​രേ​ന്ദ്ര മോ​ദി​യെ സ​ഹാ​യി​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്നാണ് എ.​കെ. ആ​ന്‍റ​ണി പറഞ്ഞത്. കോ​ണ്‍ഗ്ര​സി​ന്‍റെ 138-ാം സ്ഥാ​പ​ക ദി​നാ​ഘോ​ഷം കെ.​പി.​സി.​സി ആ​സ്ഥാ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യവെ​യാണ് ആന്‍റണിയുടെ പരാമർശം. ഭൂ​രി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളെ ഒ​പ്പം നി​ര്‍ത്തി​യെ​ങ്കി​ല്‍ മാ​ത്ര​മേ വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മോ​ദി​യെ അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് താ​ഴെ​യി​റ​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും അ​ദ്ദേ​ഹം​ ചൂണ്ടിക്കാട്ടി.

ബി.​ജെ.​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ ഭ​ര​ണ​ഘ​ട​ന ​ത​ന്നെ ഇ​ല്ലാ​താ​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യും ബ​ഹു​സ്വ​ര​ത​യും ത​ക​ര്‍ക്കു​ക​യും ചെ​യ്യും. മ​ത​ത്തി​ന്‍റെ പേ​രി​ല്‍ ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച ബ്ര​ട്ടീ​ഷു​കാ​രു​ടെ അ​തേ ത​ന്ത്ര​മാ​ണ് ബി.​ജെ.​പി​യും പ​യ​റ്റു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ പൈ​തൃ​കം മാ​ത്രം പ​റ​ഞ്ഞ്​ കോ​ൺ​ഗ്ര​സി​ന്​ മു​ന്നോ​ട്ടു​പോ​യി​ട്ട്​ കാ​ര്യ​മി​ല്ല. സ​മൂ​ഹ​ത്തി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​വ​ത്​​ക​രി​ക്കു​ന്ന വി​ധം പാ​ർ​ട്ടി മാ​റ​ണ​മെ​ന്നും ആ​ന്‍റ​ണി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Soft Hindutva: VD Satheesan said AK Antony is real politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.