സോളാർ കേസ്​:സർക്കാരി​െൻറ മുഖം രക്ഷിക്കാനുള്ള ശ്രമം– ഹസൻ

തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിൽ സർക്കാറിന്​ നഷ്​ടപ്പെട്ട മുഖം രക്ഷിക്കാനുള്ള നടപടിയാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ എം.എം ഹസൻ. അന്വേഷണത്തെ യു.ഡി.എഫ്​ ഭയക്കുന്നില്ല. കോൺഗ്രസിനെയും യു.ഡി.എഫിനെയും തകർത്താനുള്ള തീരുമാനത്തെ നിയമപരമായി നേരിടും. ഇടതുപക്ഷ സർക്കാരി​​നെ തുറന്നു കാണിച്ചതിലുള്ള പകപോക്കലാണ്​ നടപടിയെന്നും ഹസൻ ആരോപിച്ചു. 

സോളാർ കമീഷൻ റിപ്പോർട്ടിൽ ഇപ്പോഴുള്ള നടപടി മാർക്​സിസ്​റ്റ്​ പാർട്ടിയുടെ രാഷ്​ട്രീയ തീരുമാനമാണ്​. റിപ്പോർട്ട്​ പുറത്തുവിടാതെയാണ്​ മുഖ്യമന്ത്രി നടപടിക്ക്​ ഒരുങ്ങുന്നത്​. റിപ്പോർട്ട് സർക്കാർ പ്രസിദ്ധീകരിക്കണം. എന്തുകൊണ്ടാണ് സർക്കാർ നിയമ സെക്രട്ടറിയുടെ ഉപദേശം തേടാതിരുന്നതെന്നും ഹസൻ ചോദിച്ചു. 

Tags:    
News Summary - Solar case: Government is trying to take revenge on UDF- MM Hasan- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.