കൊച്ചി: സോളാർ കേസ് പ്രതിയായ വനിതയുടെ പീഡനപരാതിയിൽ മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെതിരെ ഉൗർജിത അന്വേഷ ണം നടക്കുന്നുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. വേണുഗോപാൽ ലൈംഗികമായി പീഡിപ്പിച്ചത് സംബന്ധിച്ച മൊഴിയെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം നിലച്ചതായി ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹരജിയിലാണ് സർക്കാർ വിശദീകരണം.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ വേണുഗോപാലിെൻറ സ്വാധീനത്തെതുടർന്ന് അന്വേഷണം നിലച്ചെന്നായിരുന്നു ഹരജിയിലെ ആരോപണം. എന്നാൽ, ഇരയുടെ മൊഴി രേഖപ്പെടുത്തിയ ഉടൻ ക്രൈംബ്രാഞ്ച് എഫ്.െഎ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയെ അറിയിച്ചു.
ഗുരുതര ആരോപണങ്ങളടങ്ങുന്ന വിശദമൊഴിയാണ് ക്രൈംബ്രാഞ്ചിന് നല്‍കിയത്. മൂന്ന് സാക്ഷികളെ ചോദ്യംചെയ്തു. കേസ് പത്തുദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.