കണ്ണൂർ: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകെൻറ അഴിമതി ആരോപണമുൾെപ്പടെ ഉയർന്നുവന്ന സാഹചര്യത്തിൽ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സോളാർവിവാദം ഉയർത്തിക്കൊണ്ടുവന്നത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ അമിതാവേശം കാട്ടുകയാണ്. ഇവർ തമ്മിലുള്ള അവിശുദ്ധ ബന്ധത്തിലേക്കാണിത് വിരൽചൂണ്ടുന്നത്. ബി.ജെ.പിയെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ ദുർബലപ്പെടുത്താനാണ് ശ്രമമെങ്കിൽ അത് നടക്കില്ലെന്നും ചെന്നിത്തല കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരെന കൊലപ്പെടുത്തിയ കേസിൽ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണെൻറ നേതൃത്വത്തിൽ കാര്യക്ഷമമായിത്തന്നെയാണ് അന്വേഷണം നടത്തിയത്. വി.ടി. ബൽറാം ഏതുസാഹചര്യത്തിലാണ് കേസിൽ ഒത്തുതീർപ്പുണ്ടായി എന്ന് പറഞ്ഞതെന്നറിയില്ല. അക്കാര്യം ബൽറാമിനോടുതന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, ജനറൽ സെക്രട്ടറി വി.എ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.