സോളാർ: ഉമ്മൻചാണ്ടിയും കെ.സി വേണുഗോപാലും ഹൈകോടതിയിലേക്ക്

തിരുവനന്തപുരം: സരിതയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിനെതിരെ ഉമ്മൻചാണ്ടിയും കെ.സി വേണുഗോപാല ും ഹൈകോടതിയെ സമീപിച്ചേക്കും. കേസ് റദ്ദാക്കണമെന്ന് ആവശ്യം ചൂണ്ടിക്കാട്ടിയാവും കോടതിയെ സമീപിക്കുകയെന്നാണ് റിപ്പോർട്ട്.

കേസിലെ എഫ്.ഐ.ആറും സരിതയുടെ മൊഴിയും പരിശോധിച്ച ശേഷമാവും കോടതിയെ സമീപിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മുൻ എം.എൽ.എ ജോസ് തെറ്റയിൽ കേസിന്‍റെ മാതൃകയിൽ കേസ് റദ്ദാക്കാൻ കോടതിയെ സമീപിക്കുകയാണ് ഉചിതമെന്നാണ് ഇരുവർക്കും ലഭിച്ച നിയമോപദേശമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻകൂർ ജാമ്യത്തിന് സമീപിക്കുകയും കോടതി നിഷേധിക്കുകയും ചെയ്താൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഇരുവരും നേരിടേണ്ടിവരും. സോളാർ അടക്കമുള്ള തട്ടിപ്പുകേസിൽ പ്രതിയായ സരിതയുടെ വിശ്വാസ്യത കോടതിയിൽ ചോദ്യം ചെയ്യാനാണ് നീക്കം.

അതേസമയം, സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ രംഗത്തെത്തി. പരാതി എഴുതി വാങ്ങി കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു. കേസെടുക്കാൻ സാധ്യമല്ലെന്ന് പറഞ്ഞ വിഷയത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Solar Case: Oommen Chandy to High Court -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.