സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ ഹരജി പരിഗണിക്കുന്നത് ഒമ്പതിലേക്ക് മാറ്റി

ബംഗളൂരു: സോളാര്‍ കേസില്‍ തന്‍െറ വാദം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ജനുവരി ഒമ്പതിലേക്ക് മാറ്റി. ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പഠിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പരാതിക്കാരന്‍ എം.കെ. കുരുവിളയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തേ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്ന ഡിസംബര്‍ 13ന് ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ ജോസഫ് ആന്‍റണി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ വീണ്ടും സത്യവാങ്മൂലം നല്‍കിയതോടെ രണ്ടും തമ്മില്‍ വൈരുധ്യമുണ്ടെന്ന് കുരുവിളയുടെ അഭിഭാഷകന്‍ ബി.എന്‍. ജയദേവ വാദിച്ചു. പുതിയത് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഇത് കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്നും രണ്ടും തമ്മില്‍ വ്യത്യാസമില്ളെന്ന് എഴുതി നല്‍കാന്‍ തയാറാണെന്നും ഉമ്മന്‍ ചാണ്ടിയുടെ അഭിഭാഷകന്‍ വാദിച്ചു. ഇത് പഠിച്ച് ചൊവ്വാഴ്ച ഹാജരാവാന്‍ തയാറാണെന്ന് കുരുവിളയുടെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും അസൗകര്യമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതോടെ ഒമ്പതിലേക്ക് മാറ്റുകയായിരുന്നു.
കോടതിയിലത്തെിയ ഉമ്മന്‍ ചാണ്ടിക്കൊപ്പം മകന്‍ ചാണ്ടി ഉമ്മന്‍, എം.പി. വിന്‍സന്‍റ് എം.എല്‍.എഎന്നിവരും ഉണ്ടായിരുന്നു.

Tags:    
News Summary - solar case oommenchandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.