കോട്ടയം: സോളാർ കമീഷൻ റിപ്പോർട്ട് ചർച്ചചെയ്യാൻ പ്രത്യേക നിയമസഭ യോഗം വിളിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാെണന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. വിശദ ചർച്ചയിലൂടെ സത്യം ജനങ്ങൾ അറിയട്ടെ. ഇതിനെ കോൺഗ്രസോ യു.ഡി.എഫോ ഭയക്കുന്നില്ല. വിഷയത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണ്.
കുറ്റക്കാർക്കെതിരെ എന്തൊക്കെ നടപടിയെടുക്കണമെന്നതും കമീഷൻ റിപ്പോർട്ടിെൻറ ഭാഗമാണ്. നടപടി മാത്രം പരസ്യപ്പെടുത്തുകയും ബാക്കിയുള്ളവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നത് ശരിയല്ല. അതുകൊണ്ടാണ് തങ്ങൾ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നത്. റിേപ്പാർട്ടിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വി.ഡി. സതീശെൻറ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, പാർട്ടി പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പ്രവർത്തകരെ മുൾമുനയിൽ നിർത്തുന്ന നടപടി ശരിയല്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.