കോഴി​േക്കാ​ട്ടെ സോളാർ കേസിൽ സരിതയുടെ വാറൻറിന്​ സ്​റ്റേ

കോഴിക്കോട‌്​: സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട കോഴിക്കോ​ട്ടെ കേസിൽ സരിതാനായർക്ക‌് മൂന്നാം ജുഡീഷ്യൽ ഫസ്​റ ്റ്​ ക്ലാസ്​ കോടതി പുറപ്പെടുവിച്ച അറസ‌്റ്റ‌് വാറൻറ് ഹൈകോടതി താൽക്കാലികമായി സ്​​േ​റ്റ ചെയ്​തു​. വെള്ളിയാഴ് ​ച കേസ്​ പരിഗണിച്ചപ്പോൾ സരിതയുടെ അഭിഭാഷകൻ കോടതിയെ ഇക്കാര്യം അറിയിക്കുകയായിരുന്നു. വിധിപറയാൻ ​െവച്ച കേസിൽ ഹാജരാകാത്തതിനാണ്​​ സരിതയുടെ ജാമ്യം റദ്ദാക്കിയിരുന്നത്​. കേസ്​ വീണ്ടും ജൂൺ 21ന്​ പരിഗണിക്കും.

കോഴിക്കോട‌് സ​െൻറ്​ വിൻ​െസൻറ്​ കോളനി ഫജർഹൗസിൽ അബ്​ദുൽ മജീദ‌് നൽകിയ കേസിലാണ‌് വിചാരണ നടക്കുന്നത്​. അബ്​ദുൽ മജീദി​​െൻറ വീട്ടിലും ഓഫിസിലും സോളാർ സ്ഥാപിക്കാനും സോളാർ ഫ്രാ​െഞ്ചെസി നൽകാനുമായി 42,70,378 രൂപ വാങ്ങി വഞ്ചിച്ചെന്നാണ‌് കേസ‌്. ബിജുരാധാകൃഷ‌്ണൻ സ്വന്തമായും സരിത അഡ്വ.എസ്​. പ്രേംലാൽ, എം. മോഹനദാസൻ എന്നിവർ മുഖേനയുമാണ്​ ​േകസ്​ വാദിക്കുന്നത്​. േപ്രാസിക്യൂഷനുവേണ്ടി അസി. പബ്ലിക് േപ്രാസിക്യൂട്ടർ ജെഫ്രി ജോർജ് ജോസഫ് ഹാജരായി.

Tags:    
News Summary - solar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.