തിരുവനന്തപുരം: സോളാര്‍ അഴിമതി അന്വേഷിച്ച ജസ്റ്റിസ് ശിവരാജന് കമീഷന് റിപ്പോർട്ടിന്മേല് നിയമോപദേശം തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു. അഡ്വക്കറ്റ് ജനറലിെൻറയും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിെൻറയും നിയമോപദേശം കിട്ടിയാല്‍ റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കും. തുടര്‍നടപടി സ്വീകരിക്കുകയുംചെയ്യും. നാല് വാല്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ട് ലഭിച്ചെന്ന് മാത്രം മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ അറിയിച്ചു.
എന്നാൽ, റിേപ്പാർട്ട് മന്ത്രിസഭായോഗത്തിൽ വെക്കുകയോ അതിലെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയോ െചയ്തില്ല. െസപ്റ്റംബർ 26നാണ് കമീഷൻ റിപ്പോർട്ട് സർക്കാറിന് കൈമാറിയത്. മൂന്ന് വർഷവും 11 മാസവുമെടുത്താണ് സിറ്റിങ്ങും തെളിവെടുപ്പും നടത്തിയത്. റിപ്പോർട്ടിൽ പല സുപ്രധാന കണ്ടെത്തലുകളും ഉണ്ടെന്നാണ് സൂചന. നിയമോപദേശവും കൈക്കൊള്ളേണ്ട കാര്യങ്ങളും ഉൾെപ്പടെ റിപ്പോർട്ട് മന്ത്രിസഭയിൽ അവതരിപ്പിക്കും. തുടർന്ന് കൈക്കൊള്ളേണ്ട നടപടികൾക്ക് മന്ത്രിസഭ അംഗീകാരംനൽകും.
അതിന് ശേഷമാകും റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുക. അതുവരെ റിപ്പോർട്ടിലെ ഉള്ളടക്കം സർക്കാറും കമീഷനും രഹസ്യമായി തന്നെ സൂക്ഷിക്കുമോയെന്ന കാര്യമാണ് കാത്തിരുന്ന് കാണേണ്ടത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒാഫിസിന് സോളാർ അഴിമതിയിൽ വീഴ്ചസംഭവിെച്ചന്നും കേസന്വേഷണം നടത്തിയ പൊലീസ് സംഘത്തിെൻറ വീഴ്ച വന്നെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇക്കാര്യങ്ങളിൽ പ്രത്യേകം അന്വേഷണം വേണ്ടതുേണ്ടാ, കമീഷൻ ശിപാർശകൾ അംഗീകരിക്കണോ, തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ നിയമനിർമാണം നടത്തണോ, നിലവിലെ നിയമങ്ങൾ കൂടുതൽ ശക്തമാക്കണോ തുടങ്ങിയ കാര്യങ്ങളിലാണ് സർക്കാർ നിയമോപദേശം തേടുക. സംസ്ഥാനത്ത് സോളാർ തട്ടിപ്പ് പോലുള്ള തട്ടിപ്പുകൾക്ക് തടയിടാൻ നിലവിലെ നിയമവ്യവസ്ഥയിൽ പോരായ്മകളുണ്ടെന്നാണ് കമീഷെൻറ കണ്ടെത്തൽ.
അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിരുന്ന ആറ് കാര്യങ്ങളെക്കുറിച്ചാണ് കമീഷൻ അന്വേഷിച്ചത്. യു.ഡി.എഫിലെ ചില പ്രമുഖനേതാക്കൾക്കെതിരെ ലൈംഗികാരോപണം ഉൾപ്പെടെ കേസിലെ രണ്ടാംപ്രതിയായ സരിത എസ്. നായർ ഉന്നയിക്കുകയും അതിനാവശ്യമായ തെളിവുകൾ ഹാജരാക്കുകയും ചെയ്തിരുന്നു. അക്കാര്യങ്ങൾ സംബന്ധിച്ച എന്തെങ്കിലും പരാമർശങ്ങളുണ്ടെങ്കിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുണ്ട്.
ഉമ്മൻ ചാണ്ടിയുടെ ഒാഫിസിലെ ജീവനക്കാരിൽ ചിലർക്ക് കേസിലെ പ്രതികളായ സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും അത് അഴിമതിയുടെ വ്യാപ്തി വർധിപ്പിെച്ചന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഒാഫിസുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകളും പ്രത്യേക കേസായി രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.