തിരുവനന്തപുരം: േസാളാർ കമീഷൻ റിപ്പോർട്ട് പ്രകാരമുള്ള സർക്കാർ ഉത്തരവ് നിയമാനുസൃതമായാണ് പുറത്തിറങ്ങുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉമ്മൻ ചാണ്ടി സർക്കാറാണ് ശിവരാജൻ കമീഷനെ നിയമിച്ചത്. കമീഷെൻറ നിയമങ്ങളനുസരിച്ച് മാത്രമേ റിപ്പോർട്ടിെൻറ പകർപ്പ് നൽകണ്ടേതുള്ളൂവെന്നും കോടിയേരി പറഞ്ഞു.
സോളാർ കമീഷൻ റിപ്പോർട്ടിൻമേലുള്ള നടപടികൂടി ഉൾപ്പെടുത്തി നിയമ സഭയിലാണ് ആദ്യം റിപ്പോർട്ട് സമർപ്പിക്കേണ്ടത് എന്നാണ് കമീഷൻ നിയമത്തിൽ പറയുന്നതെന്നും കോടിയേരി പറഞ്ഞു. റിപ്പോർട്ടിെൻറ പകർപ്പ് ലഭിക്കാത്തത് അനീതിയാണെന്ന് ഉമ്മൻചാണ്ടി ആരോപിച്ചുവെന്ന കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടിയേരിയുെട പ്രതികരണം.
കേരളത്തെ അപമാനിക്കുന്ന തരത്തിൽ പ്രചരണങ്ങൾ നടത്തിയതിന് ജനങ്ങളോട് ബി.ജെ.പി മാപ്പ് പറയണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. മാന്യതയുള്ള പാർട്ടിയാണെങ്കിൽ ബി.ജെ.പി ചെയ്യേണ്ടത് അതാണ്. കേരളം ഹിന്ദുക്കൾക്ക് ജീവിക്കാൻ കഴിയാത്ത നാടാണെന്നാണ് ബി.ജെ.പി ദേശീയ നേതാക്കൾ പ്രചരിപ്പിച്ചത്. ഏത് ഹിന്ദുവിനാണ് ജീവിക്കാൻ പറ്റാത്തതെന്ന് കുമ്മനം രാജശേഖരനോ ഒ.രാജഗോപാലോ വ്യക്തമാക്കണം. ചില സമുദായങ്ങളെ ഇല്ലാതാക്കി കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാമെന്ന ആർ.എസ്.എസ് താത്പര്യം മതനിരപേക്ഷ കക്ഷികൾ ഉള്ള കാലത്തോളം കേരളത്തിൽ നടക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.