തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ട് പൊലീസിന് കൈമാറുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുന്നകാര്യവും പരിശോധിക്കും. സോളാർ കമീഷൻ റിപ്പോർട്ട് നിയമസഭയിൽവെക്കുന്നതിന് മുമ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പൊലീസ് സംഘത്തിന് കൈമാറുന്നതിലെ സാേങ്കതികത്വമാണ് ഇപ്പോൾ പുതിയ വിഷയമായിട്ടുള്ളത്.
റിപ്പോർട്ടിൽ അന്വേഷണം നടത്തി സ്വീകരിച്ച നടപടികൾ ഉൾപ്പെടെ ആറ് മാസത്തിനുള്ളിൽ നിയമസഭയിൽ വെക്കാനുള്ള നീക്കമാണ് സർക്കാർ ആരംഭിച്ചത്. എന്നാൽ, നിയമസഭയിൽ വെക്കാതെ ഇൗ റിപ്പോർട്ട് പൊലീസിന് കൈമാറുന്നത് നിയമനിർമാണസഭയെ അപമാനിക്കുന്നതിന് തുല്യമാണെന്ന ആേരാപണവും ഉയരുന്നുണ്ട്. ആ സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോർട്ട് നിയമസഭയിൽ വെക്കണമോ അതോ കമീഷൻ ജസ്റ്റിസ് ശിവരാജനെ കൊണ്ട് വാർത്തസമ്മേളനം നടത്തിച്ച് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമോ തുടങ്ങിയ കാര്യങ്ങൾ സർക്കാർ പരിശോധിക്കുന്നത്.
റിപ്പോർട്ടിലെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനം നടത്തി പറഞ്ഞതും ഇൗ റിപ്പോർട്ടിന്മേൽ ക്രിമിനൽ കേസുൾപ്പെടെ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെതന്നെ നിയോഗിച്ചതും നിലവിലെ നിയമത്തിെൻറ ലംഘനമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ആ സാഹചര്യത്തിൽ റിപ്പോർട്ടിെൻറ പകർപ്പ് ലഭ്യമാക്കാനുള്ള നിയമപരമായ നീക്കവും പ്രതിപക്ഷം ആരംഭിച്ചിട്ടുണ്ട്. അക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് കൂടുതൽ നിയമപ്രശ്നങ്ങളിലേക്ക് പോകാതെ സോളാർ കേസുകളിലെ അന്വേഷണം നടത്തുന്നതിനുള്ള മാർഗങ്ങൾ സർക്കാർ പരിശോധിക്കുന്നത്. മുൻകാലങ്ങളിൽ സർക്കാർ നിയോഗിച്ച നിരവധി ജുഡീഷ്യൽ കമീഷനുകൾ സമർപ്പിച്ച റിപ്പോർട്ടുകൾ ഇപ്പോഴും പൊടിപിടിച്ച് പലയിടങ്ങളിൽ കിടക്കുന്നുണ്ട്. എന്നാൽ, ഇത്രയും കോളിളക്കം സൃഷ്ടിച്ച റിപ്പോർട്ട് ഇതാദ്യമാണ്.
സോളാർ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ബലാത്സംഗം ഉൾപ്പെടെ കുറ്റങ്ങൾക്ക് ക്രിമിനൽ കേസുകളെടുക്കാനും അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം നടത്താനുമാണ് സർക്കാർ തീരുമാനം. എന്നാൽ, ഒരേ കേസുകളിൽ രണ്ടുതരത്തിലുള്ള അന്വേഷണം വരുമെന്നതും മറ്റൊരു സാേങ്കതികപ്രശ്നമായി മാറും. ലൈംഗിക സംതൃപ്തി കൈക്കൂലിയായി കണ്ട് വിജിലൻസ് കേസെടുക്കാനാണ് സർക്കാർ തീരുമാനം. അതുപോലെതന്നെ ഇൗ കുറ്റത്തിന് ബലാത്സംഗത്തിന് ക്രിമിനൽ കേസും രജിസ്റ്റർ ചെയ്യും. അങ്ങനെയാണെങ്കിൽ ഒരേ കേസ് രണ്ട് ഏജൻസികൾ അന്വേഷിക്കുന്നതും പ്രശ്നമാകും. അത്തരത്തിലുള്ള സാഹചര്യം ഒഴിവാക്കുന്നകാര്യവും സർക്കാർ ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഒരു ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടി ഉൾപ്പെടെ ചേർത്തുള്ള റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. അത് പാലിക്കുകതന്നെ ചെയ്യുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
എന്നാൽ, സോളാർ കമീഷൻ റിപ്പോർട്ടിലെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ മുഖ്യമന്ത്രി ഇരയുടെ പേര് വെളിപ്പെടുത്തിയതുൾപ്പെടെ നിയമലംഘനം നടത്തിയെന്നനിലയിലുള്ള പ്രചാരണവരും പ്രതിപക്ഷത്തിെൻറ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. അതിനാൽ എല്ലാ സാഹചര്യങ്ങളും പരിശോധിച്ചുകൊണ്ടുള്ള നടപടിയാകും സർക്കാറിെൻറ ഭാഗത്ത് നിന്നുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.