കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത.എസ്.നായരും നേരില്‍ കണ്ടതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ളെന്ന് സോളാര്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡി.ജി.പി എ. ഹേമചന്ദ്രന്‍ സോളാര്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കി. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സെക്രട്ടറി ബി.രാജേന്ദ്രന്‍െറ ക്രോസ് വിസ്താരത്തിലും ഡി.ജി.പി ഇക്കാര്യം ആവര്‍ത്തിച്ചു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥര്‍ 33 കേസുകളാണ് അന്വേഷിച്ചത്. ഇതിലൊന്നും സരിത ഉമ്മന്‍ ചാണ്ടിയുമായി കണ്ടതിന് തെളിവുകള്‍ ലഭിച്ചിട്ടില്ല. ഡിവൈ.എസ്.പിമാരുടെ അന്വേഷണത്തിന് പുറമെ സമാന്തര അന്വേഷണങ്ങളൊന്നും താന്‍ നടത്തിയിട്ടില്ളെന്നും ഡി.ജി.പി വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനൊപ്പം പോയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി പ്രസന്നന്‍നായര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഒപ്പം പോയത്. കേസിലെ ചില പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം പോയിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.