ന്യൂഡൽഹി: 80:20 സ്കോളർഷിപ്പ് അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സമർപ്പിച്ച ഹരജിയിൽ സംസ്ഥാന സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്‍റെ തുടർപ്രവർത്തനമെന നിലയിൽ പാലോളി കമ്മിറ്റി ശിപാർശയെ തുടർന്ന് മുസ്ലിം ഉന്നമനത്തിന് ആവിഷ്കരിച്ച ന്യൂനപക്ഷ വകുപ്പിന് കീഴിലുള്ള സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈകോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സമർപ്പിച്ച ഹരജിയിലാണ് നോട്ടീസ്. ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധി ഭരണഘടനാ വിരുദ്ധവും മുസ്‍ലിം സമുദായത്തിന്‍റെ അവകാശങ്ങളെ ഹനിക്കുന്നതും ആണെന്ന് സോളിഡാരിറ്റി ബോധിപ്പിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുന്നിലുള്ള മറ്റു ഹരജികളോടൊപ്പം ഇതും പരിഗണിക്കാനും ജസ്റ്റിസ് എൽ. നാഗശ്വർ റാവു, ബി.ആ.ർ ഗവായ് എന്നിവടങ്ങുന്ന ബെഞ്ച് തീരുമാനിച്ചു. സോളിഡാരിറ്റിക്ക് വേണ്ടി അഭിഭാഷകരായ ജയ്മോൻ ആൻഡ്രൂസ്, അമീൻ ഹസ്സൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.