കോഴിക്കോട്: 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' എന്ന തലക്കെട്ടിൽ മെയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ നിർവഹിച്ചു. ജനറൽ സെക്രട്ടറി ശാഹുൽ ഹമീദ്, സെക്രട്ടറിമാരായ സിയാസുദ്ധീൻ ഇബ്നു ഹംസ, സഫീർ ചെറുവാടി, അഫീഫ് വള്ളിൽ, നസീഫ് തിരുവമ്പാടി, അബ്ദുൽ ബാരി കടിയങ്ങാട്, ഫസലുൽ ബാരി, ജില്ല സമിതി അംഗങ്ങളായ പി.കെ. നുജൈം, സക്കീർ കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.