കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റായി സി.ടി. സുഹൈബിനെയും ജനറൽ സെക്രട്ടറിയായി കെ.പി. തൗഫീഖിനെയും തെരഞ്ഞെടുത്തു. 2023-24 കാലയളവിലേക്കാണ് ഭാരവാഹിത്വം.
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയിൽനിന്ന് പഠനം പൂര്‍ത്തിയാക്കിയ സി.ടി. സുഹൈബ് കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മലപ്പുറം വളാഞ്ചേരി സ്വദേശിയാണ്.
മലപ്പുറം മമ്പാട് സ്വദേശിയായ കെ.പി. തൗഫീഖ് ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയയിൽനിന്ന് പഠനം പൂര്‍ത്തിയാക്കി. അലീഗഢ് മുസ്ലിം സർവകലാശാലയിൽനിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
പി.പി. ജുമൈല്‍, സി.കെ. ഷബീര്‍, ഒ.കെ. ഫാരിസ്, തന്‍സീര്‍ ലത്തീഫ്, എസ്. അസ്ലം അലി , ഡോ. നിഷാദ് കുന്നക്കാവ്, ടി.പി. സാലിഹ് എന്നിവരാണ് മറ്റു സെക്രട്ടറിമാര്‍. ഇ.എം. അംജദ് അലി, അന്‍വര്‍ സ്വലാഹുദ്ദീന്‍, വി.പി. റഷാദ് എന്നിവർ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.
ഡോ. നഹാസ് മാള, സി.എസ്. ഷാഹിന്‍, അബ്ദുല്‍ ബാസിത് ഉമര്‍, ഡോ. മിസ്അബ് ഇരിക്കൂര്‍, ഷംസീര്‍ ഇബ്രാഹീം, പി.ബി.എം. ഫര്മീസ, പി.എം. ജീദ്, കെ.കെ. അഷ്റഫ് എന്നിവരെ സംസ്ഥാന സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. പെരുമ്പിലാവ് അന്‍സാര്‍ കാമ്പസില്‍ നടന്ന തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, അസി. അമീര്‍ പി. മുജീബ് റഹ്മാന് എന്നിവര്‍ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.