കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം ചില സംഘടന കാര്യങ്ങൾ പറയുമെന്നും പറയേണ്ട കാര്യങ്ങൾ പറഞ്ഞുതന്നെ പോകുമെന്നും രമേശ് ചെന്നിത്തല. സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതുപ്പള്ളിയിൽ ഇക്കുറിയും മത്സരിക്കുന്നത് ഉമ്മൻ ചാണ്ടി തന്നെയാണ്. ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം മണ്ഡലത്തിലുണ്ടെന്നും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അര ലക്ഷം കടക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാറിനെതിരെയുള്ള ജനവികാരം പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. മുഖ്യമന്ത്രി അഴിമതിയുടെ അപ്പോസ്തലനാണ്. മകളുടെ മാസപ്പടി വിവാദം ഉയർന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. യു.ഡി.എഫ് നേതാക്കൾ പണം വാങ്ങിയത് സംഭാവന ഇനത്തിലാണ്. എല്ലാത്തിനും കണക്കുകളുണ്ടെന്നും ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചെന്നിത്തലക്ക് അതൃപ്തി നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.