െകാച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ കെട്ടിട നിർമാണത്തിെൻറ കരാറുകാരായ യൂനിടാക്കിന് പിന്നിലുള്ളവരെ സംശയിച്ച് സി.ബി.ഐ. സി.ബി.ഐ അന്വേഷണം ചോദ്യംചെയ്ത് ലൈഫ് മിഷൻ നൽകിയ ഹരജി ഹൈകോടതി പരിഗണിക്കുന്നതിനിടെയാണ് കരാറുകാർ സ്വതന്ത്ര ഏജൻസികളാേണായെന്ന സംശയമുണ്ടെന്ന് സി.ബി.ഐ അഭിഭാഷകൻ അറിയിച്ചത്.
താളത്തിനൊത്ത് നിൽക്കുന്ന ചിലരെ ഉപയോഗിച്ചുള്ള വ്യാജ ഇടപാടാണോ യൂനിടാക്കിെൻറ പേരിലുള്ളതെന്ന് അന്വേഷിക്കേണ്ടതുണ്ട്. ലൈഫ് മിഷനും റെഡ്ക്രസൻറുമായി ഒപ്പുെവച്ച ധാരണപത്രത്തിെൻറ അടിസ്ഥാനത്തിലാണ് യൂനിടാക്കിന് സഹായം ലഭിച്ചത്. യൂനിടാക്കിനും സാൻ വെഞ്ച്വേഴ്സിനും പണം കിട്ടിയതായി സർക്കാർതന്നെ സമ്മതിക്കുന്നുണ്ട്. ഇതെങ്ങനെയെന്നത് സംബന്ധിച്ചാണ് അന്വേഷണം.
യൂനിടാക്കിന് പണം കിട്ടിയതിൽ സർക്കാറിെൻറയോ ഉദ്യോഗസ്ഥരുടെയോ പുറത്തുനിന്നുള്ളവരുടെേയാ ഇടപെടലുണ്ടോയെന്ന് കണ്ടെത്തണം. റെഡ്ക്രസൻറും യൂനിടാക്കും തമ്മിലുണ്ടാക്കിയ കരാറിനെക്കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി.കരാറുകാർക്ക് പുറമെ കേസിൽ ബന്ധമുണ്ടെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥരെയാണ് മൂന്നാം പ്രതിയാക്കിയത്. ഇത് ലൈഫ് മിഷൻ പദ്ധതിയുടെ സി.ഇ.ഒയാണെന്ന് പറഞ്ഞിട്ടില്ല.
അതിനാൽ, നോട്ടീസ് നൽകിയതിെൻറ പേരിൽ സി.ഇ.ഒ നൽകിയ ഹരജി നിലനിൽക്കില്ല. ക്രിമിനൽ നടപടിചട്ട പ്രകാരമാണ് ലൈഫ് മിഷൻ സി.ഇ.ഒക്ക് നോട്ടീസ് നൽകിയത്. ഇങ്ങനെ നോട്ടീസ് ലഭിക്കുന്നവരെ സാക്ഷികളോ പ്രതികളോ ആക്കാൻ കഴിയുമെന്നും സി.ബി.ഐ വ്യക്തമാക്കി.
സർക്കാർ ഏജൻസികളിലെ സീനിയർ ഉദ്യോഗസ്ഥരെ അന്വേഷണത്തിെൻറ ഭാഗമായി വിളിച്ചുവരുത്തുന്നത് അവരുടെ മനോവീര്യത്തെ തകർക്കുമെന്ന് ഹരജിക്കാർ ആരോപിച്ചു. ഇത്തരം ഇടപെടലുകളിൽനിന്ന് സീനിയർ ഉദ്യോഗസ്ഥർക്ക് സംരക്ഷണം ലഭിക്കേണ്ടതാണെന്നും വാദമുന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.