തച്ചനാട്ടുകര (പാലക്കാട്): മകെൻറ അമിത കമ്പ്യൂട്ടർ ഗെയിം ഉപയോഗത്തിൽ അധ്യാപക ദമ്പതികളുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മൂന്നു ലക്ഷം രൂപ. പല സമയങ്ങളിലായി പണം നഷ്ടമായത് ശ്രദ്ധയിൽപെട്ട അധ്യാപകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. മകൻ കുറ്റം ഏറ്റെടുത്തതോടെ പരാതി പിൻവലിച്ചു.
പണം പിൻവലിച്ചതിന് ഒ.ടി.പി നമ്പർ അടക്കമുള്ള സന്ദേശങ്ങൾ എത്തിയിരുന്നതും മകെൻറ ഫോണിലേക്കായിരുന്നു. ഒറ്റ മുറിയിൽ ഒതുങ്ങിക്കൂടിയിരുന്ന മകൻ പഠനത്തിൽ പിന്നാക്കം പോയതിനെ തുടർന്നാണ് ഗെയിമിന് അടിമയായ വിവരം ശ്രദ്ധയിൽപ്പെടുന്നത്. ചികിത്സ തേടിയെങ്കിലും പൂർണമായി ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.