കുടുംബസ്വത്ത് നൽകാത്തത്തിന്‍റെ പേരിൽ പിതാവിനെ മർദിച്ച മകൻ അറസ്റ്റിൽ

തിരുവല്ല : കുടുംബസ്വത്ത് നൽകാത്തത്തിന്റെ പേരിൽ വയോധികനായ പിതാവിനെ അതിക്രൂരമായി മർദിച്ച മകൻ പൊലീസ് പിടിയിൽ. കവിയൂർ ഞാലിക്കണ്ടം പാറപ്പുഴ വാര്യത്ത് വർക്കി (75) നെ മർദിച്ച സംഭവത്തിലാണ് മകൻ മോൻസി(44)  തിരുവല്ല പൊലീസിന്റെ പിടിയിലായത്. ഇരു കൈകൾക്കും വാരിയെല്ലിനും പൊട്ടലേറ്റ വർക്കിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്വത്ത് എഴുതി നൽകാത്തതിനെ ചൊല്ലി മദ്യത്തിനടിമയായ മോൻസി വീട്ടിൽ വഴക്കുണ്ടാക്കുക പതിവായിരുന്നുവെന്ന് പൊലീസ്  പറഞ്ഞു. പതിവു പോലെ വെള്ളിയാഴ്ചയും മദ്യപിച്ച് എത്തിയ മോൻസി വസ്തുവിന്റെ പേരിൽ പിതാവുമായി തർക്കത്തിലായി. 

ഇതിനിടെ ക്ഷുഭിതനായ ഇയാൾ വീട്ടുപരിസരത്ത് കിടന്നിരുന്ന വടി ഉപയോഗിച്ച് പിതാവ് വർക്കിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ  ഇന്ന് പുലർച്ചെയോടെ വീടിന് സമീപത്തു നിന്നുമാണ് പിടികൂടിയത്. ഗുരുതരമായി പരിക്കേറ്റ വർക്കിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Son arrested for beating father for not giving family property

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.