കായംകുളം: വൈകീട്ട് വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ച മകളുടെ കൊലപാതക വാർത്തയിൽ ഞെ ട്ടിത്തെറിച്ച് പുഷ്പാകരനും ഇന്ദിരയും. ഒാച്ചിറ ക്ലാപ്പന വരവിള തണ്ടാശ്ശേരി വീട്ടിലേക ്ക് വൈകീട്ട് വന്ന ഫോൺ കാൾ ഹൃദയം നുറുക്കുന്ന വേദനയുടേതാകുമെന്ന് അപ്പോഴവർ കരുതിയി രുന്നില്ല. കേട്ടത് സത്യമാകരുതെന്ന പ്രാർഥനയിൽ വള്ളികുന്നത്ത് എത്തിയപ്പോഴാണ് മകൾക്ക് സംഭവിച്ച അത്യാഹിതം അവർ അറിഞ്ഞത്.
കൊല്ലം എസ്.എൻ കോളജിൽ ബിരുദ വിദ്യാർഥിയായിരിക്കെയാണ് മകൾ സൗമ്യയെ പ്ലംബറായ തെക്കേമുറി ഉൗപ്പൻവിളയിൽ സജീവിന് വിവാഹം കഴിച്ചുനൽകുന്നത്. ഭർത്താവിെൻറ നിർബന്ധത്തിന് വഴങ്ങി ബിരുദം പൂർത്തിയാക്കി. ടെസ്റ്റ് എഴുതി പൊലീസുകാരിയായി. മൂന്ന് മക്കൾക്ക് ജന്മം നൽകി. മൂന്നുവർഷം മുമ്പാണ് സംഭവം നടന്ന സ്ഥലത്തേക്ക് ഇവർ മാറി താമസിക്കുന്നത്. വീടുെവച്ച കടബാധ്യത കാരണമാണ് മൂന്നാഴ്ച മുമ്പ് സജീവ് ലിബിയയിലേക്ക് ജോലി തേടി പോയത്. താമസിക്കുന്നിടത്തെ കിണർ വറ്റിയതോടെ രണ്ടാഴ്ച മുമ്പ് സൗമ്യയും മക്കളും ക്ലാപ്പനയിലെ വീട്ടിലേക്ക് താമസം മാറ്റി.
ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി പരിശീലകയായതിനാൽ ശനിയാഴ്ച രാവിലെതന്നെ സ്കൂളിലെത്തിയിരുന്നു. കുട്ടികൾക്ക് പരിശീലനം നൽകിയശേഷമാണ് ശനിയാഴ്ച ഉച്ചക്ക് തഴവ സ്കൂളിൽ നടന്ന പി.എസ്.സിയുടെ യൂനിവേഴ്സിറ്റി അസിസ്റ്റൻറ് പരീക്ഷ എഴുതാൻ പോയത്. മറ്റൊരു ജോലി കിട്ടിയാൽ പൊലീസ് ജോലി ഉപേക്ഷിക്കണമെന്നായിരുന്നു ആഗ്രഹം.
പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയശേഷം പുറത്തേക്ക് ഇറങ്ങുേമ്പാഴാണ് അക്രമിയുടെ കൊലക്കത്തിക്ക് ഇരയാകുന്നത്. അമ്മയെ പ്രതീക്ഷിച്ചിരിക്കുന്ന മക്കളോട് എന്ത് മറുപടി പറയണമെന്നറിയാതെ വിഷമത്തിലാണ് പുഷ്പാകരനും ഇന്ദിരയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.