ദഷിണേന്ത്യൻ ധനമന്ത്രിമാർ  യോഗം ചേരുന്നു 

തി​രു​വ​ന​ന്ത​പു​രം: 15ാം ധ​ന​കാ​ര്യ ക​മീ​ഷ​​​െൻറ പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കെ​തി​രെ കേ​ര​ളം മു​ൻ​കൈ​യെ​ടു​ത്ത്​ ദ​ക്ഷി​ണേ​ന്ത്യ​ൻ ധ​ന​മ​ന്ത്രി​മാ​രു​ടെ യോ​ഗം വി​ളി​ച്ചു. ഏ​പ്രി​ൽ 10ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്​ യോ​ഗം. പു​തി​യ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് പ്ര​തി​വ​ര്‍ഷം 2000-3000 കോ​ടി രൂ​പ കേ​ര​ള​ത്തി​ന്​ ന​ഷ്​​ട​മാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ജ​ന​സം​ഖ്യ​യി​ൽ കു​റ​വ്​ വ​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്കെ​ല്ലാം തി​രി​ച്ച​ടി വ​രും. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​കും മാ​ന​ദ​ണ്ഡം തി​രി​ച്ച​ടി​യാ​വു​ക.  

സ​മ്മേ​ള​ന​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന്​ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ അ​റി​യി​ച്ച​തെ​ന്ന്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക് പ​റ​ഞ്ഞു. മ​ന്ത്രി​മാ​ര്‍ക്കും ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും പു​റ​മെ ഒ​രു ഡ​സ​ന്‍ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രെ​ക്കൂ​ടി സ​മ്മേ​ള​ന​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഓ​രോ സം​സ്ഥാ​ന​ത്തി​നും അ​വ​രു​ടെ നി​ല​പാ​ട് തു​റ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ന് വേ​ദി​യൊ​രു​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. 15ാം ധ​ന​കാ​ര്യ ക​മീ​ഷ​​​െൻറ ഫെ​ഡ​റ​ൽ വി​രു​ദ്ധ പ​രി​ഗ​ണ​ന വി​ഷ​യ​ങ്ങ​ൾ​ക്കെ​തി​രെ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​വാ​ദ​മാ​യി​രി​ക്കും ഇ​തെ​ന്ന്​ ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

നി​കു​തി​വി​ഹി​തം സം​സ്ഥാ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ലെ 30 ശ​ത​മാ​നം പ​രി​ഗ​ണ​ന ഓ​രോ സം​സ്ഥാ​ന​ത്തി​​​െൻറ​യും ജ​ന​സം​ഖ്യ​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്. ഇ​തേ​വ​രെ 1971ലെ ​സെ​ൻ​സ​സി​നെ​യാ​ണ് ആ​ധാ​ര​മാ​ക്കി​യി​രു​ന്ന​ത്. ഇ​തു​പ്ര​കാ​രം ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ​യു​ടെ 3.93 ശ​ത​മാ​നം കേ​ര​ള​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, പു​തി​യ ഫി​നാ​ൻ​സ് ക​മീ​ഷ​​​െൻറ ക​ണ​ക്കു​കൂ​ട്ട​ലി​ന് മാ​ന​ദ​ണ്ഡ​മാ​ക്കാ​ൻ പോ​കു​ന്ന​ത് 2011ലെ ​സെ​ൻ​സ​സി​നെ​യാ​ണ്. ഇ​തു​പ്ര​കാ​രം കേ​ര​ള​ത്തി​​​െൻറ വി​ഹി​തം 2.81 ശ​ത​മാ​ന​മാ​ണ്. സം​സ്ഥാ​ന​ങ്ങ​ളു​ടെ ക​ടം - ജി.​ഡി.​പി അ​നു​പാ​തം 20 ശ​ത​മാ​നം ആ​ക്കാ​നാ​ണ് ശ്ര​മം. 

Tags:    
News Summary - South Indian Finance Ministers Meeting - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.