കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറിയ സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷനിലെ (ഡി.ജി.സി.എ) വ്യോമസുരക്ഷ വിഭാഗം പരിശോധന നടത്തി. എയർ സേഫ്റ്റി ഒാഫിസർ യു.വി. സുദെൻറ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ശനിയാഴ്ച കരിപ്പൂരിലെത്തിയത്. പ്രതികൂല കാലാവസ്ഥയാണ് അപകടകാരണമായി കണ്ടെത്തിയതെന്നാണ് സൂചന.
വിമാനം ഇറങ്ങുന്ന സമയത്ത് ചെറിയ മഴയും കാറ്റുമുണ്ടായിരുന്നു. വെളിച്ചക്കുറവിനെ തുടർന്ന് ലാൻഡിങ് സമയത്ത് വൈമാനികന് റൺവേ വ്യക്തമായില്ലെന്ന് റിപ്പോർട്ടിലുള്ളതായാണ് വിവരം. ഇൗ സമയത്തെ കാലാവസ്ഥ സംബന്ധിച്ചാണ് സംഘം പരിശോധിച്ചത്. കൂടാതെ, അപകടത്തിൽപ്പെട്ട വിമാനവും റൺവേയിൽ തെന്നിനീങ്ങിയ ഭാഗവും പരിശോധിച്ചു. റിപ്പോർട്ട് ഡി.ജി.സി.എ ഡൽഹി കാര്യാലയത്തിൽ സമർപ്പിക്കും.
ചെന്നൈയിൽനിന്നുള്ള സ്പൈസ് ജെറ്റിെൻറ എൻജിനീയറിങ് വിഭാഗവും കരിപ്പൂരിൽ എത്തിയിരുന്നു. അതേസമയം, അപകടത്തിൽപ്പെട്ട വിമാനം പരിശോധനകൾക്ക് ശേഷം ശനിയാഴ്ച കാലിയായി ചെന്നൈയിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ 8.10നാണ് സ്പൈസ് ജെറ്റ് വിമാനം റൺവേയിൽനിന്ന് തെന്നിനീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.